Jagadeesh വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അത് വി​ഗ് അല്ല, ഞാൻ തന്നെ വളർത്തിയ എന്റെ മുടിയാണ്'; 'കാട്ടാളനി'ലെ ലുക്കിനെക്കുറിച്ച് ജഗദീഷ്

ഈ മേക്കപ്പും ആയിട്ട് മറ്റ് ചിത്രങ്ങളിൽ പോയി അഭിനയിക്കാനും ബുദ്ധിമുട്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'കാട്ടാളൻ' സിനിമയിലെ നടൻ ജ​ഗദീഷിന്റെ ലുക്ക് മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയിരുന്നു. അലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജ​ഗദീഷ് എത്തിയത്. ചിത്രത്തിനായി താൻ വി​ഗ് വച്ചത് അല്ലെന്നും മുടി വളർത്തിയതാണെന്നും പറയുകയാണിപ്പോൾ ജ​ഗ​ദീഷ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

"ടീസറും ട്രെയ്‌ലറുമൊക്കെ കണ്ടിട്ട് പലരും പറഞ്ഞു നല്ല വി​​ഗ്​ ആണെന്ന്. വി​ഗ് ഒന്നുമല്ല, ഇതിനുവേണ്ടി, ഓരോ കാരക്ടർ ചെയ്യുമ്പോഴും ഇതൊന്നും വലിയ ത്യാ​ഗമൊന്നുമല്ല. ആ കാരക്ടർ നന്നാക്കാൻ വേണ്ടി നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്വമാണ്. എന്നാൽ പോലും ഞാൻ പ്രേക്ഷകരോട് പറയുകയാണ്.

ഇത്രയും വലിയൊരു പടത്തിനു വേണ്ടി ഒരുപാട് ദിവസം, പറഞ്ഞതിനേക്കാൾ കൂടുതൽ ഒരുപാട് ദിവസം നമുക്ക് ഈ പടത്തിനായി ഡേറ്റ് കൊടുക്കേണ്ടി വന്നു. പക്ഷേ അതിലൊന്നും എനിക്ക് പരിഭവമോ വിഷമമോ ഇല്ല. നല്ലൊരു ചിത്രത്തിന്റെ ഭാ​ഗമാകുമ്പോൾ ഒന്ന് രണ്ട് ചിത്രങ്ങൾ മിസ് ആയാലും കുഴപ്പമില്ല.

ഈ മേക്കപ്പും ആയിട്ട് മറ്റ് ചിത്രങ്ങളിൽ പോയി അഭിനയിക്കാനും ബുദ്ധിമുട്ടായിരുന്നു. എന്റെ ലുക്കിൽ കാണുന്നത് ഒരു കാരണവശാലും വി​ഗ് അല്ല. ഞാൻ തന്നെ വളർത്തിയ എന്റെ മുടിയുടെ ​ഗെറ്റഅപ് ആണ്".- ജ​ഗദീഷ് പറഞ്ഞു.

അതോടൊപ്പം തിന്മ കുറഞ്ഞവരുടെ കൂട്ടത്തിൽപ്പെടുത്താവുന്ന കഥാപാത്രമാണ് കാട്ടാളനിൽ തനിക്കെന്നും ജ​ഗദീഷ് പറഞ്ഞു. ഇങ്ങനെയൊരു കഥാപാത്രം കിട്ടിയതിൽ താൻ വളരെ സന്തോഷവാനാണെന്നും ജ​ഗദീഷ് കൂട്ടിച്ചേർത്തു.

അതേസമയം ആന്റണി പെപ്പെ നായകനായെത്തുന്ന കാട്ടാളൻ മെയ് 28 നാണ് തിയറ്ററുകളിലെത്തുന്നത്. പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ഷെരീഫ് മുഹമ്മദ് ആണ് നിർമിക്കുന്നത്. സുനിൽ, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Cinema News: Jagadeesh talks about Kattalan movie's his look.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി