ജ​ഗതി ശ്രീകുമാർ/ ചിത്രം: ഫേസ്ബുക്ക് 
Entertainment

'ഓർമ്മിക്കപ്പെടുക എന്നതിൽ പരം സന്തോഷം വേറെന്തുണ്ട്!' പിറന്നാൾ കേക്ക് മുറിച്ച് ജ​ഗതി, വിഡിയോ 

ഭാര്യയും മക്കളും കൊച്ചുമക്കളും ആഘോഷത്തിന് ഒപ്പമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജ​ഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാളാണ്. 1951 ജനുവരി അഞ്ചിന് ജഗതിയിലാണ് അദ്ദേഹത്തിന്റെ ജനിച്ചത്. മൂന്നാം വയസ്സിലാണ് ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്. ജഗതി എൻ കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയിലായിരുന്നു അത്. 

അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിൽ ”ചട്ടമ്പിക്കല്യാണി” എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യ വേഷം അഭിനയിച്ചത്. 2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിന്റെ രൂപത്തിൽ എത്തിയ ദുരന്തം കഴിഞ്ഞ എട്ട് വർഷമായി ഈ അതുല്യ പ്രതിഭയെ ബി​ഗ് സ്ക്രീനിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ്. 

ഇന്ന് പിറന്നാൾ കേക്ക് മുറിക്കുന്ന വിഡിയോ കണ്ട് ആരാധകരേറെയും പറഞ്ഞത് ജ​ഗതിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിനെക്കുറിച്ചാണ്. "ഓർമ്മിക്കപ്പെടുക എന്നതിൽ പരം സന്തോഷം വേറെന്തുണ്ട്!" എന്ന് കുറിച്ചാണ് ഈ വിഡിയോ ആരാധകരിലേക്കെത്തിയത്. ഭാര്യയും മക്കളും കൊച്ചുമക്കളും ആഘോഷത്തിന് ഒപ്പമുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !