ജ​ഗതി ശ്രീകുമാർ മകൾ പാർവതിക്കൊപ്പം പാട്ടുപാടുന്നു/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മകൾക്കൊപ്പം പാട്ടുപാടി ജ​ഗതി ശ്രീകുമാർ; വിഡിയോ നെഞ്ചിലേറ്റി ആരാധകർ, 'അമ്പിളി ചേട്ടന്റെ സിനിമകൾ കണ്ടു ചിരിക്കാൻ കാത്തിരിക്കുന്നു'

മകൾ പാർവതിക്കൊപ്പം പാട്ടുപാടുന്ന ജ​ഗതിയെയാണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റതോടെ വർഷങ്ങളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ജ​ഗതി ശ്രീകുമാർ. അടുത്തിടെ മമ്മൂട്ടിക്കൊപ്പം സിബിഐ 5ൽ അഭിനയിച്ചത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥ കണക്കിലെടുത്ത് അത്തരത്തിലൊരു രം​ഗമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മനം കവരുന്നത് അദ്ദേ​ഹത്തിന്റെ പുതിയ വിഡിയോ ആണ്. 

മകൾ പാർവതിക്കൊപ്പം പാട്ടുപാടുന്ന ജ​ഗതിയെയാണ് വിഡിയോയിൽ കാണുന്നത്. തിങ്കളാഴ്ച റാഫി സാബിന്റെ മാജിക്കിനൊപ്പം എന്ന അടിക്കുറിപ്പിലാണ് ജ​ഗതിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സൂപ്പർഹിറ്റ് ​ഗാനമായ ക്യാ ഹുവാ തേരാ വാദാ മകൾക്കൊപ്പം ആലപിക്കുകയാണ് താരം. മകൾ പാടുമ്പോൾ അതിനൊപ്പം ചുണ്ടുകൾ അനക്കുന്ന ജ​ഗതിയെയാണ് വിഡിയോയിൽ കാണുന്നത്. 

വിഡിയോ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് കന്റുകളുമായി എത്തുന്നത്. മലയാള സിനിമയ്ക്ക് പകരം വെക്കാൻ പറ്റാത്ത ഒരേ ഒരാൾ.....തിരിച്ചു വരട്ടെ പൂർവാധികം ശക്തിയോടെ- എന്നായിരുന്നു ഒരാളുടെ കമന്റ്. ഇപ്പോഴും സങ്കടം ആണ്. ഇതുപോലെ വേറെ ഒരു നടൻ ഇല്ല,എത്രയും വേഗം പഴയ അവസ്ഥയിലേക്ക് ഈശ്വരൻ എത്തിക്കട്ടെ ഒപ്പം ഒരുപാട് പ്രാർത്ഥന നേരുന്നു- എന്ന് മറ്റൊരു ആരാധിക കുറിച്ചു. വേഗം തിരിച്ചു വാ ഒരുപാട് സിനിമകളിൽ തമാശ പറഞ്ഞു ചിരിപ്പിക്കാൻ അവസരങ്ങൾ ഉണ്ടാവട്ടെ ... അമ്പിളി ചേട്ടന്റെ സിനിമകൾ കണ്ടു ചിരിക്കാൻ ഞങ്ങളും കാത്തിരിക്കുവാ- എന്നായിരുന്നു മറ്റൊരു കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT