രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' അഡ്വാന്‍സ് ബുക്കിംഗിന് റെക്കോര്‍ഡ് പ്രതികരണം. ബുക്കിങ് ആരംഭിച്ച ആദ്യ ദിനം തന്നെ 4 കോടിയോളം റെക്കോര്‍ഡ് പ്രീസെയില്‍ ആണ് ചിത്രത്തിന് കേരളത്തില്‍ നടന്നത്. പ്രധാന തിയേറ്ററുകളില്‍ റിലീസ് ദിനത്തില്‍ മാരത്തണ്‍ ഷോകള്‍ ഒരുക്കാനുള്ള പദ്ധതികളും സജീവമാണ്.
തൃശൂരിലെ പ്രശസ്ത തീയേറ്റര്‍ ആയ രാഗത്തില്‍ ഇതിനോടകം തന്നെ ആദ്യ ദിനം 24 മണിക്കൂര്‍ മാരത്തോണ്‍ ഷോസ് ആണ് ജയിലര്‍ 2-നായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 40000 ടിക്കറ്റുകള്‍ക്ക് മുകളില്‍ എന്ന നിരക്കിലാണ് ചിത്രത്തിന്റെ ടിക്കറ്റ് വില്‍പന ആദ്യ മണിക്കൂറുകളില്‍ ബുക്ക് മൈ ഷോയില്‍ നടന്നത്. മണിക്കൂറില്‍ 12000 ത്തിലധികം ടിക്കറ്റുകള്‍ വിറ്റ് കൊണ്ട് ഡിസ്ട്രിക്ട് ബൈ സൊമാറ്റോ ആപ്പിലും ചിത്രം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഡിസ്ട്രിക്റ്റ് ആപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രത്തിന്റെ 12000 ത്തിലധികം ടിക്കറ്റുകള്‍ ഒരു മണിക്കൂറില്‍ വിറ്റു പോകുന്നത്.
ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകള്‍ വഴിയും കൗണ്ടര്‍ വില്‍പന വഴിയും ചിത്രത്തിന്റെ 1 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ആദ്യ മണിക്കൂറില്‍ മാത്രം വിറ്റ് പോയത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 15 ന് ആഗോള റിലീസായി എത്തും. കേരളത്തിലെ എണ്ണൂറോളം സ്‌ക്രീനുകളില്‍ റെക്കോര്‍ഡ് റിലീസായി ആണ് ചിത്രമെത്തുന്നത്.
ബുക്ക് മൈ ഷോയില്‍ ഇപ്പോഴും ട്രെന്‍ഡിങ്ങായി തുടരുന്ന ചിത്രത്തിന്, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ ആപ്പില്‍ മോസ്റ്റ് ഹൈപ്പ്ഡ് ബാഡ്ജും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഗംഭീര ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ മുഴുവന്‍ ഷോകളും ഇതിനോടകം ഫുള്‍ ആയതോടെ കൂടുതല്‍ ഷോകള്‍ ചേര്‍ക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, കോട്ടയം തുടങ്ങി കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ചിത്രത്തിന് വലിയ ബുക്കിംഗ് ആവേശമാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം തന്നെ ചിത്രം കാണാനുള്ള ആരാധകരുടെ തിരക്കാണ് ബുക്കിംഗില്‍ പ്രതിഫലിക്കുന്നത്. ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
'ജയിലര്‍ 2' ന്റെ ബുക്കിംഗില്‍ മോഹന്‍ലാല്‍ ഫാക്ടറും വലിയ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹന്‍ലാല്‍ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ട്രെയ്ലറില്‍ മാസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ രംഗങ്ങളും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. രജനികാന്തിന്റെയും മോഹന്‍ലാലിന്റെയും സാന്നിധ്യം ഒരുമിക്കുന്ന ചിത്രം ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആവേശമാണ് ബുക്കിംഗിലും പ്രകടമാകുന്നത്.
മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തില്‍ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, യോഗി ബാബു, ഹക്കീം ഷാജഹാന്‍ തുടങ്ങിയവരും താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നെല്‍സണ്‍ ദിലീപ്കുമാറിന്റെ മാസ് അവതരണവും ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
രചന, സംവിധാനം: നെല്‍സണ്‍ ദിലീപ്കുമാര്‍, നിര്‍മ്മാതാവ്: കലാനിധി മാരന്‍, ബാനര്‍: സണ്‍ പിക്‌ചേഴ്‌സ്, ഛായാഗ്രഹണം: വിജയ് കാര്‍ത്തിക് കണ്ണന്‍, എഡിറ്റിംഗ്: ആര്‍. നിര്‍മ്മല്‍, സംഗീതം: അനിരുദ്ധ് രവിചന്ദര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഡോ. കെ. കിരണ്‍, ആക്ഷന്‍: ചേതന്‍ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: പല്ലവി സിംഗ്, മുതുല്‍ ഹഫീസ്, സൗണ്ട് മിക്‌സ്: സുരേന്‍ ജി., സൗണ്ട് ഡിസൈന്‍: സുരേന്‍ ജി., എസ്. അളഗിയകൂത്തന്‍, കളറിസ്റ്റ്: ആന്‍ഡ്രിയാസ് ബ്രൂക്കല്‍, ഡി.ഐ. ലാബ്: അന്നപൂര്‍ണ സ്റ്റുഡിയോസ്, വി.എഫ്.എക്‌സ്. പ്രൊഡ്യൂസര്‍: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റില്‍സ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈന്‍: കബിലന്‍ ചെല്ലയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍: ഡി. രമേഷ് കുച്ചിരായര്‍, ആര്‍. എസ്. സുരേഷ് മണിയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുനില്‍ റെഡ്ഡി, പി.ആര്‍.ഒ: ശബരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates