വാടിവാസൽ പോസ്റ്റർ 
Entertainment

സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന ജല്ലിക്കട്ട് കഥ; 'വാടിവാസൽ' ടൈറ്റിൽ ലുക്ക് 

ജല്ലിക്കട്ടിന്റെ കഥ പറയുന്ന ചിത്രം, സി എസ് ചെല്ലപ്പയുടെ നോവലിനെ ആസ്പദമാക്കിയുള്ളതാണ്

Author : സമകാലിക മലയാളം ഡെസ്ക്

വെട്രിമാരനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന വാടിവസലിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കാളക്കൂറ്റന്റെ ചിഹ്നത്തിലുള്ള പൊളിഞ്ഞ നാണയത്തിനൊപ്പമാണ് പോസ്റ്റർ. സൂര്യ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ജല്ലിക്കട്ടിന്റെ കഥ പറയുന്ന ചിത്രം, സി എസ് ചെല്ലപ്പയുടെ നോവലിനെ ആസ്പദമാക്കിയുള്ളതാണ്. 

വാടിവാസൽ എന്ന നോവലിൽ പറയുന്നത് തന്‍റെ അച്ഛന്‍റെ മരണത്തിനു കാരണക്കാരനായ 'കാരി' എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ്. പരമ്പരയായാണ് നോവൽ‌ വായനക്കാരിലേക്ക് എത്തുന്നത്. തുടർന്ന് പുസ്തകമായി പുറത്തിറക്കിയ ബുക്ക് വലിയ ജനപ്രീതി നേടി. ജല്ലിക്കട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവാസല്‍. ചിത്രത്തിൽ പിച്ചി എന്ന കഥാപാത്രമായാണ് സൂര്യ എത്തുക. 

കഴിഞ്ഞ വർഷമാണ് ചിത്രം പ്രഖ്യാപിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്കും പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന സിനിമയായതിനാല്‍ത്തന്നെ വലിയ ആള്‍ക്കൂട്ടമുള്ള ഔട്ട്ഡോര്‍ രംഗങ്ങളും ഏറെയുള്ള സിനിമയാണ് വാടിവാസല്‍. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി