വീഡിയോ ദൃശ്യം 
Entertainment

'ഇവിടെ നോട്ട് നിരോധിക്കും വേണ്ടി വന്നാല്‍ വോട്ടും, ഒരുത്തനും ചോദിക്കില്ല, ഇത് ഇന്ത്യയല്ലേ'; ഹിറ്റായി 'ജന ഗണ മന' ട്രെയിലര്‍

ഇതിനോടകം 20 ലക്ഷത്തോളം പേര്‍ കണ്ട ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തിയ ജന ഗണ മനയുടെ ട്രെയിലര്‍ പുറത്ത്. പൊളിറ്റിക്കല്‍ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണിയാണ്. ഇതിനോടകം 20 ലക്ഷത്തോളം പേര്‍ കണ്ട ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ്. 

നീതി നിഷേധത്തിന്റേയും അതിനോടുള്ള ജനങ്ങളുടെ പോരാട്ടത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. പൊലീസ് വേഷത്തിലാണ് സുരാജ് എത്തുന്നത്. ട്രെയിലര്‍ എത്തിയതോടെ ചിത്രത്തിന്റെ പ്രതീക്ഷയേറിയിരിക്കുകയാണ്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ ഷാരിസ് മുഹമ്മദിന്റേതാണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. ജെയ്ക്ക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹിറ്റ് ജോഡികളായ പൃഥ്വിരാജും സുരാജും െ്രെഡവിങ് ലൈസന്‍സിനു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ജന ഗണ മനയ്ക്കുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT