ജന നായകൻ (Jana Nayagan)  എക്സ്
Entertainment

സിനിമയെ വെല്ലും സസ്‌പെന്‍സ് ത്രില്ലര്‍; 'ജന നായകന്റെ' റിലീസിന് സ്റ്റേ; പൊങ്കലിന് വരില്ല!

കേസ് 21 ന് വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഡെസ്ക്

വീണ്ടും ട്വിസ്റ്റ്. വിജയ് ചിത്രം ജന നായകന് പ്രദര്‍ശാനാനുമതി നല്‍കിയ കോടതി വിധിയ്ക്ക് സ്‌റ്റേ. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ ബെഞ്ചാണ് സിനിമയുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്. നേരത്തെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് നല്‍കിയ റിട്ട് ഹര്‍ജിയിന്മേലാണ് ഉത്തരവ്. കേസ് 21 ന് വീണ്ടും പരിഗണിക്കും.

വിധി വന്ന ദിവസം തന്നെ തിടുക്കപ്പെട്ട് എന്തിനാണ് അപ്പീല്‍ നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാത്സവ, ജസ്റ്റിസ് ജി അരുണ്‍ മുരുഗന്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ചോദിച്ചു. ഇന്ന് രാവിലെ സിനിമയ്ക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിച്ചിരുന്നു. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാന്‍ വൈകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജിയിന്മേലായിരുന്നു കോടതി ഉത്തരവ്.

ഇതോടെ ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയാണ് ജന നായകന്‍. എന്നാല്‍ പ്രദര്‍ശനാനുമതി ലഭിക്കാതിരുന്നതിനാല്‍ റിലീസ് മാറ്റി വെക്കുകയായിരുന്നു.

വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ജന നായകന്‍. അതുകൊണ്ട് തന്നെ ആരാധകര്‍ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് നായിക. ബോബി ഡിയോളാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

Jana Nayagan release stayed by Madras High Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചു'; മേയര്‍ പദവി കിട്ടിയത് ലത്തീന്‍ സഭയുടെ ശബ്ദം ഉയര്‍ന്നതിനാലെന്ന് വി കെ മിനിമോള്‍

നിയമ ബിരുദമുള്ളവ‍ർക്ക് സർക്കാർ ജോലി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്കിയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം, പൊലീസ് കോടതിയില്‍

നടത്തമോ യോ​ഗയോ? ഏതാണ് ആരോ​ഗ്യത്തിന് നല്ലത്?

ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങൾ ചിലപ്പോൾ നെഗറ്റീവ് എനർജിയുടെ പിടിയിലായിരിക്കാം

SCROLL FOR NEXT