'ഇതിലും ഭേദം കക്കാൻ പോകുന്നതാ!' നെ​ഗറ്റീവ് റിവ്യൂ പിൻവലിക്കാൻ 14000 രൂപ; രാജാസാബ് അണിയറപ്രവർത്തകർക്കെതിരെ ആരോപണം

ഇത് ഡിലീറ്റ് ചെയ്യാൻ അവർ എനിക്ക് പണം വാഗ്ദാനം ചെയ്യുന്നു.
The Rajasaab
The Rajasaabഎക്സ്
Updated on
1 min read

മാരുതി സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ ദ് രാജാസാബ് പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ ആരോപണമുന്നയിച്ചിരിക്കുകയാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ്.

ചിത്രത്തിനെതിരെയുള്ള നെ​ഗറ്റീവ് റിവ്യൂ പിൻവലിച്ചാൽ 14,000 രൂപ നൽകാമെന്ന് അണിയറപ്രവർത്തകർ വാ​ഗ്ദാനം ചെയ്തതായി ഇയാൾ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ @BS__unfiltered എന്ന എക്സ് അക്കൗണ്ടിലൂടെയാണ് രാജാ സാബിന്റെ ഔദ്യോ​ഗിക അക്കൗണ്ടുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഈ അവകാശവാദം ഉന്നയിച്ചത്.

The Rajasaab
മോഹന്‍ലാലിന് കൊടുത്ത കാശ് പോലും ലാഭിക്കാനായില്ല; 'ഭഭബ' ഒടിടിയില്‍ വിറ്റുപോയത് 10 കോടിയ്ക്കും താഴെ?

തന്റെ റിവ്യൂ പോസ്റ്റ് ചെയ്തതിന് പിന്നാലെ സിനിമയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ഒരു സന്ദേശം ലഭിച്ചുവെന്നും പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യാൻ അവർ അഭ്യർഥിച്ചുവെന്നും ഉപയോക്താവ് പറയുന്നു. "എന്തൊരു കഷ്ടമാണ്!!! ഇത് ഡിലീറ്റ് ചെയ്യാൻ അവർ എനിക്ക് പണം വാഗ്ദാനം ചെയ്യുന്നു. ഞാനിത് ഡിലീറ്റ് ചെയ്യില്ല".- അദ്ദേഹം സ്ക്രീൻഷോട്ട് പങ്കുവച്ച് കുറിച്ചു.

The Rajasaab
'എനിക്ക് അതേക്കുറിച്ച് ഒരുപാട് പറയാനുണ്ട്, പക്ഷേ ഇപ്പോഴല്ല'; ആരാധകരുടെ അതിക്രമത്തെക്കുറിച്ച് നിധി അ​​ഗർവാൾ

എന്തൊരു ദുരന്ത പടമാണിത്,. ഈ അസംബന്ധം കാണാനായിട്ട് ഞാനെന്റെ സമയം മുഴുവൻ കളഞ്ഞു, തലവേദന തന്നെ.- അദ്ദേഹം കുറിച്ചു. മാരുതി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. മാളവിക മോഹനൻ, നിധി അ​ഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Summary

Cinema News: Netizen claims makers offered money to remove negative review The Rajasaab.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com