Janhvi Kapoor 
Entertainment

'മലയാളം ഇനി ട്രൈ ചെയ്യാന്‍ ആഗ്രഹമില്ല; വളരെ ബുദ്ധിമുട്ടുള്ള ഭാഷ'; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

പരം സുന്ദരിയിലെ ജാന്‍വിയുടെ മലയാളം കടുത്ത വിമർശനങ്ങള്‍ നേരിട്ടിരുന്നു

Author : അബിന്‍ പൊന്നപ്പന്‍
Edited By : അബിന്‍ പൊന്നപ്പന്‍

ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു പരം സുന്ദരി. ചിത്രത്തില്‍ മലയാളിയായിട്ടാണ് ജാന്‍വി അവതരിപ്പിച്ചത്. കേരളത്തിലായിരുന്നു സിനിമയുടെ കഥ നടക്കുന്നതും. എന്നാല്‍ ചിത്രത്തിലെ ജാന്‍വിയുടെ മലയാളവും കേരളത്തേയും മലയാളികളേയും അവതരിപ്പിച്ച രീതിയുമെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു.

ജാന്‍വിയുടെ മലയാളം ട്രോളുകളിലും മീമുമകളിലുമെല്ലാം കള്‍ട്ടായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ മലയാളത്തെക്കുറിച്ചുള്ള ജാന്‍വിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പുതിയ ചിത്രം പെദ്ധിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ജാന്‍വി മലയാളത്തെക്കുറിച്ച് സംസാരിച്ചത്. മലയാളം സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജാന്‍വി.

'മലയാളം ഇനിയും ട്രൈ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം ആ ഭാഷ മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വളരെ മനോഹമായ ഭാഷയാണ് മലയാളം. അതേസമയം, തമിഴ്, തെലുങ്ക് ഭാഷകള്‍ എനിക്ക് കൂടുതല്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. തമിഴ് കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം' എന്നാണ് ജാന്‍വി പറഞ്ഞത്.

അതേസമയം രാം ചരണ്‍ ആണ് പെദ്ധിയില്‍ ജാന്‍വിയുടെ നായകന്‍. ജൂണ്‍ നാലിന് ചിത്രം ബോക്‌സ് ഓഫീസിലെത്തും. കന്ന സൂപ്പര്‍ താരം ശിവരാജ്കുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. ബുചി ബാബു സനയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ട്രെയിലറിലെ ജാന്‍വിയുടെ ലുക്കും നേരത്തെ ചര്‍ച്ചയായിരുന്നു.

Janhvi Kapoor says she will not try Malayalam anymore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നത് പച്ചക്കള്ളം; മുഖ്യമന്ത്രി മാപ്പുപറയണം'

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 67 lottery result

'നിന്റെ കുഞ്ഞിന്റെ മുത്തശ്ശിയാകാന്‍ പറ്റില്ലെന്ന് അമ്മ പറഞ്ഞു'; വെളിപ്പെടുത്തി നടി അകാന്‍ക്ഷ ചമോല

മിന്നൽ പ്രളയത്തിൽ 1,100 മരണം; വേണ്ടത് ഔദാര്യമല്ല, നഷ്ടപരിഹാരം; ഇന്ത്യയും ചൈനയും പണം നൽകണമെന്ന് നേപ്പാൾ

പ്രവാസികള്‍ക്ക് ആശ്വാസം; കൊച്ചി- റിയാദ് റൂട്ടിൽ പുതിയ ബജറ്റ് സർവീസ്, ഫ്‌ലൈനാസ് ആഴ്ചയിൽ മൂന്ന് ദിവസം-വിഡിയോ