ജാസ്മിന്‍ ബാസിന്‍ ഇൻസ്റ്റ​ഗ്രാം
Entertainment

കോണ്ടാക്റ്റ് ലെന്‍സ് ധരിച്ചപ്പോള്‍ കണ്ണിന് പരിക്കേറ്റു; വേദന കാരണം ഉറങ്ങാന്‍ പോലുമാവുന്നില്ലെന്ന് നടി

നിലവില്‍ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് എന്നാണ് താരം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കോണ്ടാക്റ്റ് ലെന്‍സ് ധരിച്ചപ്പോള്‍ കണ്ണിന്റെ കോര്‍ണിയയ്ക്ക് പരിക്കേറ്റതായി ടെലിവിഷന്‍ താരം ജാസ്മിന്‍ ബാസിന്‍. നിലവില്‍ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് എന്നാണ് താരം പറയുന്നത്.

ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിനിടെയാണ് താരം കോണ്ടാക്റ്റ് ലെന്‍സ് വെച്ചത്. ആ സമയത്ത് കണ്ണിന് വേദന അനുഭവപ്പെട്ടെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വേദന കടുക്കുകയായിരുന്നു. കൂടാതെ കാഴ്ച മങ്ങുകയും ചെയ്തു. ഡോക്ടറെ കാണിച്ചപ്പോഴാണ് കോര്‍ണിയയ്ക്ക് ക്ഷതമേറ്റതാണെന്ന് മനസിലാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടുത്ത വേദനയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഡോക്ടര്‍മാര്‍ പറഞ്ഞത് നാലോ അഞ്ചോ ദിവസത്തില്‍ ശരിയാവും എന്നാണ്. എന്റെ കണ്ണ് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അത് അത്ര എളുപ്പമല്ല. കാരണം എനിക്ക് ഒന്നും കാണാനാവില്ല. വേദനകാരണം ഉറങ്ങാന്‍ പോലുമാവുന്നില്ല.- താരം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

SCROLL FOR NEXT