അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടന്നു വരികയാണ് ജേസണ്‍ സഞ്ജയ്. അച്ഛന്‍ വിജയ് അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ സമയത്താണ് മകന്റെ സിനിമാ എന്‍ട്രി. അച്ഛനെപ്പോലെ നടനായല്ല, സംവിധായകനായാണ് ജേസണ്‍ അരങ്ങേറുന്നത്. എന്നാല്‍ മുമ്പൊരിക്കല്‍ അച്ഛനും മോനും സ്‌ക്രീന്‍ പങ്കിട്ടുണ്ട്.
വിജയ് നായകനായ വേട്ടൈക്കാരന്‍ എന്ന ചിത്രത്തിലെ നാന്‍ അടിച്ച താങ്ക മാട്ടേന്‍ എന്ന പാട്ടിലാണ് അച്ഛും മകനും ഒരുമിച്ചത്. വിജയ്‌ക്കൊപ്പം തകര്‍ത്താടുന്ന കുഞ്ഞ് ജേസണ്‍ സഞ്ജയ് ഇന്നും ആരാധകരുടെ മനസിലുണ്ട്. വര്‍ഷങ്ങള്‍ക്ക് അച്ഛനൊപ്പം ഡാന്‍സ് ചെയ്തതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജേസണ്‍ സഞ്ജയ്. ബിഹൈന്‍ഡ് വുഡ്‌സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രന്‍ മനസ് തുറന്നത്.
''അറിയാത്ത പ്രായത്തില്‍ ചെയ്തതിനാല്‍ നല്ല ആത്മവിശ്വാസത്തോടെയാണ് ചെയ്തത്. ഇപ്പോള്‍ കാണുമ്പോള്‍ ഞാന്‍ തന്നെയാണോ ഇതൊക്കെ ചെയ്തതെന്ന് ചിന്തിക്കും. പ്രാക്ടീസ് ചെയ്താല്‍ ഡാന്‍സ് ചെയ്യാനാകും. നാച്വറലായി പാര്‍ട്ടിയ്ക്ക് പോയി ഡാന്‍സ് ചെയ്യുന്ന ശീലമുള്ള ആളല്ല'' എന്നാണ് ജേസണ്‍ പറയുന്നത്.
''എങ്ങനെയാണ് ആ പാട്ടിലേക്ക് ഞാന്‍ വന്നതെന്ന് ഓര്‍ക്കുന്നില്ല. പക്ഷെ ഓണ്‍ സെറ്റിലെ കുറേ ഓര്‍മകളുണ്ട്. ഷോബി മാസ്റ്ററായിരുന്നു കൊറിയോഗ്രഫി. അവിടെ ചെന്ന് ഡ്രസ് ഒക്കെയിട്ടു. അപ്പയും ഞാനും ട്വിന്നിങ് ആയിരുന്നു. ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു. ചുറ്റും ഇത്രയും ആളെ കണ്ടപ്പോള്‍ പേടിച്ചു പോയി. അപ്പയും മാസ്റ്ററും എന്നെ കംഫര്‍ട്ടബിള്‍ ആക്കുകയായിരുന്നു''.
''എട്ടോ ഒമ്പതോ വയസാണ് അന്ന്. അതിനാല്‍ അതിന്റെ ഗൗരവ്വം അറിയില്ലായിരുന്നു. അപ്പയ്‌ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുകയാണ്, സന്തോഷത്തോടെ ചെയ്യാമെന്ന് കരുതി ചെയ്തതാണ്. ഇപ്പോള്‍ കാണുമ്പോഴാണ് അതെങ്ങനെ ചെയ്യാന്‍ സാധിച്ചുവെന്ന് ചിന്തിക്കുന്നത്. ഇപ്പോള്‍ അത് കാണിച്ച് കൂട്ടുകാരൊക്കെ കളിയാക്കാറുണ്ട്'' എന്നും ജേസണ്‍ സഞ്ജയ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates