16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശനം നടന്നത്
Mammootty with the family of Cochin Haneefa
Mammootty with the family of Cochin Haneefa
Updated on
1 min read

മലയാളികളുടെ പ്രിയനടനാണ് കൊച്ചിന്‍ ഹനീഫ. അദ്ദേഹം യാത്രയായിട്ട് വര്‍ഷങ്ങളിത്രയായിട്ടും മലയാളി കൊച്ചിന്‍ ഹനീഫയെ മറന്നിട്ടില്ല. മീമുകളിലൂടേയും മറ്റും പുതിയ കാലത്തും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി തുടരുകയാണ് കൊച്ചിന്‍ ഹനീഫ. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ഹനീഫയുടെ കുടുംബം സ്വന്തം വീട്ടിലേക്ക് താമസം മാറിയത്.

സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഹനീഫയുടെ കുടുംബം കാത്തിരുന്നത് നീണ്ട 16 വര്‍ഷങ്ങളാണ്. നാളിത്രയും നടന്റെ ഭാര്യയും മക്കളും താമസിച്ചിരുന്നത് വാടക വീട്ടിലായിരുന്നു. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യം കൊണ്ട് തന്നെയാണ് ഭാര്യയും മക്കളും വീട് വച്ചത്. ഹനീഫയുടെ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ നടന്‍ മമ്മൂട്ടിയുമെത്തിയിരിക്കുകയാണ്.

ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി പുതിയ വീട്ടിലെത്തിയത്. കൊച്ചി വെണ്ണലയിലാണ് ഹനീഫയുടെ ഭാര്യയും മക്കളും പുതിയ വീട് വച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശനം നടന്നത്. നടന്മാരായ ദിലീപും ഹരിശ്രീ അശോകനം അടക്കം നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു. തന്റെ പ്രിയ കൂട്ടുകാരന്റെ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും. കൊച്ചിന്‍ ഹനീഫ മരിച്ചപ്പോള്‍ വാവിട്ട് കരഞ്ഞ മമ്മൂട്ടിയെക്കുറിച്ച് മുമ്പൊരിക്കല്‍ നടന്‍ മുകേഷ് സംസാരിച്ചിരുന്നു. ഈ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.

''ഹനീഫിക്കയെക്കുറിച്ച് പറയുമ്പോള്‍ കൂടെ പറയേണ്ട കഥാപാത്രമാണ് മമ്മൂട്ടി. ഇവര്‍ എന്തുകൊണ്ട് സഹോദരന്മാരായി ജനിച്ചില്ല എന്നേ എനിക്ക് പറയാനുള്ളൂ. അത്ര മാത്രം സ്നേഹം മമ്മൂട്ടിയ്ക്ക് ഹനീഫിക്കയോടുണ്ട്. അതിന്റെ ഇരട്ടി സ്നേഹം ഹനീഫിക്കയ്ക്ക് മമ്മൂട്ടിയോടും ഉണ്ടായിരുന്നു. ഹനീഫിക്ക സ്നേഹം പ്രകടിപ്പിക്കും. മറ്റേയാള്‍ പ്രകടിപ്പിക്കില്ല. അതുകൊണ്ടാണ് ഹനീഫിക്ക നമ്മളെ വിട്ടു പിരിഞ്ഞപ്പോള്‍ മമ്മൂക്ക ഒരു കൊച്ച് കുഞ്ഞിനെപ്പോലെ പൊട്ടിപ്പൊട്ടി കരഞ്ഞത്'' മുകേഷ് പറയുന്നു.

''അവസാനം വഷളാകുന്നത് വരെ ഇങ്ങനാരു രോഗമുണ്ടെന്നോ ഗുരുതരമാണെന്നോ ആരോടും പറഞ്ഞില്ല. ഒതുക്കി ഒതുക്കി വച്ച് അവസാന നാളുകളിലാണ് അറിയുന്നത്. അത് പറഞ്ഞാണ് മമ്മൂക്ക കരയുന്നത്. കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ഒരു സഹപ്രവര്‍ത്തകന്‍ മരിച്ചിട്ട് വാവിട്ട് കരയുകയാണ്. എന്നോടെങ്കിലും പറയാമായിരുന്നില്ലേ, ഞാന്‍ എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിക്കുമായിരുന്നില്ലേ എന്ന് പറഞ്ഞാണ് കരയുന്നത്. അത്രമാത്രം നിഷ്‌കളങ്കമായിരുന്നു ആ സ്നേഹം'' എന്നും മുകേഷ് പറയുന്നു.

Mammootty with the family of Cochin Haneefa
'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍
Mammootty with the family of Cochin Haneefa
'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?
Mammootty with the family of Cochin Haneefa
ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്
Summary

Mammootty with wife visits the new of Cochin Haneefa and meets the family of the late actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com