

ഇന്ത്യൻ സിനിമാ ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ- അപ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് തീയതി പുറത്ത്. യഷിനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഓഗസ്റ്റ് 8 ന് പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ബംഗളൂരുവിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച്. ‘ടോക്സിക്’ ചിത്രീകരണം ആരംഭിച്ചതിന്റെ രണ്ടാം വാർഷിക ദിവസം തന്നെയാണ് ട്രെയ്‌ലർ പുറത്തിറക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും ഇതുവരെയുള്ള അതേ നിഗൂഢത നിലനിർത്തുന്നതാണ്.
ഇതുവരെ പുറത്തിറങ്ങിയ ഓരോ പോസ്റ്ററും പോലെ തന്നെ, പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി ഓഗസ്റ്റ് 26 ന് റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates