അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

അപ്പയുടെ മുഖ്യമന്ത്രി പദം എന്റേയും സഹോദരിയുടേയും ഉത്തരവാദിത്തം കൂട്ടി. ആ ലെഗസിയെ സംരക്ഷിക്കണം
Jason Sanjay
Jason Sanjay
Updated on
1 min read

വിജയ്ക്ക് പിന്നാലെ മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് ചുവടുവെക്കുകയാണ്. സംവിധായകന്റെ കുപ്പായമണിഞ്ഞാണ് താരപുത്രന്റെ കടന്നു വരവ്. സിഗ്മ എന്ന ചിത്രത്തിലൂടെയാണ് ജെയ്‌സണ്‍ അരങ്ങേറ്റം കുറിക്കുന്നത്. താരപുത്രന്റെ ആദ്യ സിനിമയ്ക്കായി സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

അതേസമയം തന്റെ അച്ഛന്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ ചരിത്ര വിജയമെന്നാണ് ജേസണ്‍ സഞ്ജയ് വിശേഷിപ്പിച്ചത്. ബിഹൈന്‍ഡ് വുഡ്‌സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അച്ഛന്‍ മുഖ്യമന്ത്രിയായതിനെക്കുറിച്ചും അദ്ദേഹം തനിക്ക് നല്‍കിയ ഉപദേശവും ജേസണ്‍ പങ്കുവച്ചത്.

'ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ചരിത്രപരമായൊരു വിപ്ലവമാണ്. ഇത് എനിക്കും അനിയത്തിയ്ക്കും ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇതൊരു വലിയ ഉത്തരവാദിത്തവും ലെഗസിയുമാണ്. അതിനെ സംരക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യണം. അതുകൊണ്ട് തന്നെ ഞാന്‍ സ്വയം കരുതലോടെയും ജാഗ്രതയോടേയും ഇരിക്കണം. അതാണ് ഇപ്പോഴത്തെ സാഹചര്യം'' സഞ്ജയ് പറയുന്നു.

''അദ്ദേഹം എനിക്ക് നല്‍കിയ ഉപദേശം വളരെ നല്ലാതായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടാക്കണമെന്നും സ്വയം രൂപപ്പെടുത്തണം എന്നുമാണ്. അതായിരുന്നു എന്റേയും ആഗ്രഹം. ഞങ്ങള്‍ രണ്ടു പേരും ഒരേ വേവ് ലെങ്ത് ആണ്. അതിനാല്‍ പരസ്പരം മനസിലാക്കാനായി'' എന്നും ജേസണ്‍ സഞ്ജയ് പറയുന്നു.

''എന്ത് സഹായം വേണമെങ്കിലും നിനക്ക് ചോദിക്കാം. പക്ഷെ നീയായിട്ട് വന്ന് ചോദിക്കണം. അല്ലാതെ ഞാനായിട്ട് വന്ന് ചെയ്ത് തരില്ലെന്നും അദ്ദേഹം പറഞ്ഞു. അനുഭവങ്ങളിലൂടെ ഞാന്‍ സ്വയം പഠിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തോടും അമ്മയോടും കുടുംബത്തോടും കടപ്പെട്ടിരിക്കുന്നു'' എന്നും താരപുത്രന്‍ പറയുന്നു.

Jason Sanjay
'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍
Jason Sanjay
ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍
Jason Sanjay
'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'
Summary

Jason Sanjay talks about Vijay becoming the CM of Tamil Nadu. Recalls the advice father gave him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay
Vijay, Jason Sanjay
Jason Sanjay and Vijay
Nivin Pauly, Jason Sanjay and Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com