ജയറാം, മണിരത്‌നം/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'സംവിധായകൻ പുതിയ ആളാണ്, മണിരത്നം! ആൾക്കൂട്ടത്തില്‍ നിൽക്കുമ്പോൾ അറിഞ്ഞില്ല അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുമെന്ന്'

മോഹൻലാലിനെ നായകനാക്കി മണിരത്നം ഒരുക്കിയ ഉണരൂ സിനിമയുടെ ഷൂട്ടിങ് കാണാൻ താനും ഉണ്ടായിരുന്നു എന്നാണ് ജയറം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗം റിലീസിന് തയ്യാറെടുക്കുകയാണ്. ആദ്യ ഭാ​ഗം വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം ഭാ​ഗം എത്തുന്നത്. മലയാളത്തിന് അഭിമാനമായി ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ പ്രമോഷൻ നടന്നു. അതിനിടെ മണിരത്നത്തെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

മോഹൻലാലിനെ നായകനാക്കി മണിരത്നം ഒരുക്കിയ ഉണരൂ സിനിമയുടെ ഷൂട്ടിങ് കാണാൻ താനും ഉണ്ടായിരുന്നു എന്നാണ് ജയറം പറഞ്ഞത്. അന്ന് താൻ പ്രീഡി​ഗ്രിക്ക് പഠിക്കുകയാണെന്നും താരം പറഞ്ഞു. ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമാണത്. കൊച്ചിന്‍ റിഫൈനറിയുടെ സമീപത്തുകൂടെ വെറുതെ നടക്കുകയായിരുന്നു. അപ്പോള്‍ അതിന് തൊട്ടടുത്തുള്ള എച്ച്.ഒ.സി എന്ന കമ്പനിയില്‍ ഒരു ആള്‍കൂട്ടം. എന്താണ് അവിടെ എന്ന് ചോദിച്ചപ്പോള്‍ സിനിമ ഷൂട്ടിങ് ആണെന്ന് ആരോ പറഞ്ഞു. ആരാണ് സംവിധായകന്‍ എന്ന് തിരക്കിയപ്പോള്‍, പുതിയ ഒരാളാണ് മണിരത്‌നം എന്നാണ് പേരെന്നും അറിയാനായി. അന്ന് അവിടെ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല പിന്നീട് ഞാന്‍ ഒരു മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുമെന്ന്. അതൊരു വലിയ ഭാഗമായി.- ജയറാം പറഞ്ഞു. 

1984ൽ റിലീസ് ചെയ്ത ചിത്രമാണ് ഉണരൂ. മണിരത്‌നത്തിന്റെ കരിയറിലെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. മലയാളത്തിലൊരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ടി ദാമോദരനായിരുന്നു. മോഹന്‍ലാലിന് പുറമെ സുകുമാരന്‍, രതീഷ്, സബിത ആനന്ദ്, ബാലന്‍ കെ നായര്‍ എന്നിവരായിരുന്നു പ്രധാനഅഭിനേതാക്കള്‍. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT