Kalidas Jayaram 
Entertainment

'അപ്പയുടെ കണ്ണ് മാത്രം കാണാം, കണ്‍പീലിയും ഉമിനീരും വരെ ഫ്രോസ് ആയി'; മെെനസ് 28 ലെ യാത്രാനുഭവം പങ്കിട്ട് ജയറാമും കാളിദാസും

അപ്പ പറഞ്ഞത് മോനെ ഞാന്‍ പെരുമ്പാവൂരില്‍ ഇതൊക്കെ എത്ര കണ്ടതാ എന്നാണ്

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ ഒരുമിക്കുകയാണ് ജയറാമും മകന്‍ കാളിദാസും. ആശകള്‍ ആയിരം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ഇതിനിടെ തങ്ങളുടെ ഫിന്‍ലാന്‍ഡ് യാത്രയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജയറാമും കാളിദാസും. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും രസകരമായ ഓര്‍മകള്‍ പങ്കുവെക്കുന്നത്.

''സ്നോ മൊബൈല്‍ റൈഡ് ചെയ്തു. ഞങ്ങള്‍ ആറു പേരുമുണ്ട്. മൂന്ന് സ്‌നോ മൊബൈല്‍ എടുത്തു. ഇപ്പോള്‍ മൈനസ് 28 ആണ് താപനില, നിങ്ങള്‍ റൈഡ് ചെയ്യുമ്പോഴേക്കും അതിലും താഴേക്ക് പോകുമെന്ന് അവര്‍ പറഞ്ഞിരുന്നു. മൈനസ് 40 പോലെ തോന്നും. അകത്ത് തെര്‍മല്‍ ഹീറ്റിങ് പാഡ് വെക്കണം എന്നും അവര്‍ പറഞ്ഞു.'' കാളിദാസ് പറയുന്നു.

''ഇതൊക്കെ കേട്ട അപ്പ പറഞ്ഞത് മോനെ ഞാന്‍ പെരുമ്പാവൂര്‍ ഇതൊക്കെ എത്ര കണ്ടതാ എന്നാണ്. അവര്‍ പറ്റിക്കാന്‍ വേണ്ടി പറയുന്നതാ, നമ്മള്‍ ഇതൊക്കെ എത്ര കണ്ടതാ. പിന്നെ പെരുമ്പാവൂര്‍ ബോയ്‌സ് ഹൈ സ്‌കൂളിലെ കഥയൊക്കെ പറഞ്ഞ് അങ്ങ് പോയി''.

''സ്‌നോ മൊബൈലില്‍ കയറി അഞ്ച് മിനുറ്റ് കയറി അഞ്ച് മിനുറ്റ് കഴിഞ്ഞതും ഇതെപ്പോള്‍ തീരുമെന്ന് ചോദിച്ചു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണ് മാത്രം കാണാം. ബാക്കിയെല്ലാം സാന്താ ക്ലോസിനെപ്പോലെ വെള്ളക്കളറാണ്. കണ്ണിന്റെ പീലിയും വായിലെ ഉമിനീര്‍ വരെ ഫ്രോസ് ആയി. കുറച്ച് ദൂരം പോയ ശേഷം പ്രധാന ഗൈഡ് വന്ന് മൂണ്‍ ഹേലോ കാണുന്നുണ്ടോന്ന് ചോദിച്ചു. എന്ത് പണ്ടാരമെങ്കിലും ആവട്ടെ, പെട്ടെന്ന് തിരിച്ചു കൊണ്ടു പോകാമെന്ന് അപ്പ പറഞ്ഞു'' എന്നാണ് കാളിദാസ് പറയുന്നത്.

ഇനിയുമെത്ര നേരം ഉണ്ടെന്ന് ചോദിച്ചപ്പോള്‍ അങ്ങോട്ട് ഒരു മണിക്കൂറും തിരികെ മൂന്ന് മണിക്കൂറും ഉണ്ടെന്ന് അവര്‍ പറഞ്ഞു. എന്നെ ഇപ്പോള്‍ തിരിച്ചു കൊണ്ടു പോകണം, അല്ലേല്‍ ഞാന്‍ ചത്തു പോകും, എന്ന് ജയറാമും പറയുന്നുണ്ട്. അവസാനം ഇന്നസെന്റിനെപ്പോലെ അടുപ്പിന്റെ മേലെ കൊണ്ടിരുത്തിയെന്നാണ് കാളിദാസ് പറയുന്നത്.

Jayaram and Kalidas Jayaram recalls their Finland vacation. Jayaram was frozen while a ride in minus 28 temperature.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡോക്ടര്‍ വിശേഷണം മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം'

'ഒന്നും നടക്കാത്ത നാട്' എന്ന പരിഹാസത്തിനുള്ള മറുപടി; ആഗോള കപ്പല്‍ ചാലില്‍ വിഴിഞ്ഞം കേരളത്തിന്റെ പേര് സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തി

ഇറാന്‍ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നെന്ന് യുഎന്‍എച്ച്ആർസി പ്രമേയം, എതിര്‍ത്ത് വോട്ട് ചെയ്ത് ഇന്ത്യ

രണ്ട് വയസുകാരനെ ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍; മാതാപിതാക്കളെ തെരഞ്ഞ് പൊലീസ്

ശാരീരിക ആക്രമണം, രണ്ട് പ്രതികൾ 60,000 ദിർഹം പിഴ അടയ്ക്കണം; ശിക്ഷ വിധിച്ച് അബുദാബി കോടതി

SCROLL FOR NEXT