ജയറാം, സഞ്ജു സാംസൺ/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

സഞ്ജു സാംസണിന്റെ ശബ്ദം അനുകരിച്ച് ജയറാം; മറുപടിയുമായി ക്രിക്കറ്റ് താരം; വിഡിയോ

ഐപിഎല്ലിലെ പുതിയ സീസണിൽ സഞ്ജുവിന് ആശംസകൾ നേർന്നുകൊണ്ടാണ് ജയറാം മിമിക്രി വിഡിയോ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം സഞ്ജു സാംസണിന് മലയാള സിനിമയിലെ നിരവധി പ്രമുഖരുമായി അടുത്ത ബന്ധമാണ്. നടൻ ജയറാമും കുടുംബവുമായും സഞ്ജു നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. അടുത്തിടെ ജയറാമിന്റെ ചെന്നൈയിലെ വീട്ടി‌ൽ ഭാര്യ ചാരുവിനൊപ്പം സഞ്ജു എത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഇതാ സഞ്ജു സാംസണിന് ഒരു സ്പെഷ്യൽ ​ഗിഫ്റ്റുമായി എത്തിയിരിക്കുകയാണ് ജയറാം. 

സഞ്ജുവിന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ജയറാം ഞെട്ടിച്ചത്. ഐപിഎല്ലിലെ പുതിയ സീസണിൽ സഞ്ജുവിന് ആശംസകൾ നേർന്നുകൊണ്ടാണ് ജയറാം മിമിക്രി വിഡിയോ പങ്കുവച്ചത്. ‘‘ഒരു ചെറിയ ശ്രമം’’ എന്നും താരം കുറിച്ചിട്ടുണ്ട്. ക്രിക്കറ്റിനെക്കുറിച്ചും ജയറാമുമായുള്ള സൗഹൃദത്തെക്കുറിച്ചുമെല്ലാം സഞ്ജു പറയുന്നതായാണ് ജയറാം അനുകരിച്ചത്. പോസ്റ്റിന് താഴെ കമന്റുമായി സഞ്ജു എത്തി. 

ജയറാമിനെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. ജയറാമേട്ടാ തകർത്തു, വേറെ ലെവൽ, അവിടെ ബാറ്റുകൊണ്ടും ഇവിടെ ശബ്ദം കൊണ്ടും എന്നിങ്ങനെ പോകുന്നു കമന്റുകൾ. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ് ജയറാം. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവനാണ് ജയറാം അവസാനം അഭിനയിച്ച തമിഴ് ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഈ മാസം 28ന് തിയറ്ററിൽ എത്തും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി