ഒസ്‌ലറിൽ മമ്മൂട്ടിയും ജയറാമും/ ഫെയ്സ്ബുക്ക് 
Entertainment

നാലാം ദിവസം 25 കോടിയിൽ; അമ്പരപ്പിച്ച് ഓസ്‌ലർ

യറാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്

സമകാലിക മലയാളം ഡെസ്ക്

യറാം നായകനായെത്തിയ ഓസ്‌ലർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബോക്സ് ഓഫിസിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാല് ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയത്. ജയറാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്. 

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം 11 നാണ് തിയറ്ററിൽ എത്തിയത്. ആദ്യ ദിവസം മുതൽ മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.  ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകൾക്കു അവധി പ്രഖ്യാപിച്ചതും സിനിമയ്ക്കു ഗുണമായി.

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്‌ലർ. ഏറെ നാളിന് ശേഷം ജയറാം പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഓസ്‌ലറിനുണ്ടായിരുന്നു. മമ്മൂട്ടി ചിത്രത്തിൽ അതിഥിവേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതും സിനിമയുടെ കലക്‌ഷൻ ഉയരാൻ കാരണമായി. അലക്സാണ്ടർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT