ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

സിനിമയിലെത്തിയിട്ട്, അശ്വതിയെ കണ്ടുമുട്ടിയിട്ട് 34 വർഷം; സന്തോഷം പങ്കുവച്ച് ജയറാം

ഫെബ്രുവരി 18ന് ജയറാമിന്റെ ജീവിതം തന്നെ മാറ്റിയ രണ്ട് സംഭവങ്ങൾക്കാണ് തുടക്കമിട്ടത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് ജയറാം. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തേക്കുറിച്ച് താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഫെബ്രുവരി 18ന് ജയറാമിന്റെ ജീവിതം തന്നെ മാറ്റിയ രണ്ട് സംഭവങ്ങൾക്കാണ് തുടക്കമിട്ടത്. താരം സിനിമയിലേക്ക് എത്തിയതും താരത്തിന്റെ ജീവിതത്തിലേക്ക് പാർവതി  എത്തിയതും ഇതേ ദിവസമായിരുന്നു. 

കുറിപ്പുമായി ജയറാം

ജയറാമിന്റെ ആദ്യ ചിത്രമായ അപരന് തുടക്കമിട്ടത് 18നായിരുന്നു. കൂടാതെ അശ്വതിയെ കണ്ടുമുട്ടുന്നതും ഇതേ ദിവസം തന്നെയാണ്. 34 വർഷങ്ങൾ കടന്നുപോയതിന്റെ സന്തോഷമാണ് താരം കുറിച്ചത്. ഒരുപാട് പേരോട് കടപ്പാടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഫിബ്രവരി 18....ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം....അശ്വതിയെ കണ്ടുമുട്ടിയ ദിവസം....34 വര്‍ഷം കടന്നുപോകുന്നു...കടപ്പാട് ഒരുപാട് പേരോട്,,നിങ്ങളോട്...- ജയറാം കുറിച്ചു. 

ജയറാമിന്റെ സഹോദരിയായി പാർവതി

അപരൻ സിനിമയുടെ ലൊക്കേഷൻ ചിത്രവും പാർവതിക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 1988 ൽ റിലീസ് ചെയ്ത അപരൻ പി പത്മരാജനാണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ ജയറാമിന്റെ സഹോദരിയുടെ വേഷത്തിലാണ് പാർവതി എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT