ജയസൂര്യ പങ്കുവെച്ച ചിത്രങ്ങൾ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അവരുടെ കുറവുകൾ നമ്മുടെ മനസിലാണ്'; ഇൻഡി​ഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് ജയസൂര്യ

ഇന്‍ഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ

Author : സമകാലിക മലയാളം ഡെസ്ക്

അം​ഗപരിമിതയായ പെൺകുട്ടിയെ ജോലിയിൽ പരി​ഗണിച്ച ഇന്‍ഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ. വിമാനയാത്രക്കിടെ ടിക്കറ്റ് ചെക്കിങ് ഗ്രൗണ്ട് സ്റ്റാഫിലെ ഒരു പെണ്‍കുട്ടി ധരിച്ച ഒരു ബാഡ്ജ് വളരെ അവിചാരിതമായി കാണാന്‍ ഇടയായെന്നും വിമാനക്കമ്പനിയുടെ നടപടിയില്‍ സന്തോഷം തോന്നിയെന്നും താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

'എനിക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല എന്നാല്‍ എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും' എന്നായിരുന്നു ബഡ്ജില്‍ എഴുതിയിരുന്നത്.  'ഇത് വിസ്മയമായിരിക്കുന്നു, ഇന്‍ഡിഗോയ്ക്ക് അഭിനന്ദനങ്ങള്‍'- എന്ന കുറിപ്പും താരം പെൺകുട്ടിയുടെ ചിത്രത്തിനൊപ്പം പങ്കുവെച്ചു.

'അവരുടെ കുറവുകള്‍ നമ്മുടെ മനസിലാണ്. അവര്‍ക്ക് ഒരു കുറവുമില്ല, നമ്മളെ പോലെ തന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അര്‍ഹതപ്പെട്ടവരും കഴിവുള്ളവരുമാണ്. ആ കഴിവുകള്‍ നമ്മള്‍ കാണാതെ പോകുന്നതാണ് ഏറ്റവും വലിയ കുറവ്. അതാണ് ഇന്‍ഡിഗോ ഇവിടെ കണ്ടെത്തിയത്'- താരം പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT