വീഡിയോ ദൃശ്യം 
Entertainment

'അതെന്നാ മുഖം കണ്ടാൽ യൂദാസിനെപ്പോലെയാണോ ഉള്ളത്'; ഈശോ ആയി ജയസൂര്യ; ടീസർ

നാദിർഷയുടെ മുൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈശോ എന്നാണ് ടീസർ നൽകുന്ന സൂചന

Author : സമകാലിക മലയാളം ഡെസ്ക്

യസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയുടെ ടീസർ പുറത്ത്. ഈശോ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. നാദിർഷയുടെ മുൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈശോ എന്നാണ് ടീസർ നൽകുന്ന സൂചന. ത്രില്ലറായാണ് ചിത്രം എത്തുന്നത്. 

ജയസൂര്യയും ജോഫർ ഇടുക്കിയും തമ്മിലുള്ള സംഭാഷണമാണ് ടീസറിലുള്ളത്. നമിത പ്രമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. സുനീഷ് വരനാടാണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.

ഈശോ എന്ന പേരിനെ തുടർന്ന് ചിത്രം വൻ വിവാദത്തിൽ അകപ്പെട്ടിരുന്നു. ക്രിസ്ത്യൻ സംഘടനകളാണ് ചിത്രത്തിനെതിരെ രം​ഗത്തെത്തിയത്. എന്നാൽ പേരു മാറ്റില്ലെന്ന് നിലപാടിൽ നാദിർഷ ഉറച്ചു നിൽക്കുകയായിരുന്നു. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, കല സുജിത് രാഘവ്, മേക്കപ്പ് പി. വി. ശങ്കര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, പരസ്യകല ആനന്ദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT