വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഞെട്ടിച്ച് ജയസൂര്യയുടെ 'കത്തനാർ', നായികയായി അനുഷ്ക ഷെട്ടി; ടീസർ പുറത്ത്

കടമറ്റത്ത് കത്തനാറിന്‍റെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  റോജിൻ തോമസ് ആണ്

Author : സമകാലിക മലയാളം ഡെസ്ക്

യസൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കത്തനാർ. ഇപ്പോൾ സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. ഹോളിവുഡ് ദൃശ്യമികവോടെയാണ് ടീസർ. ജയസൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്.

കടമറ്റത്ത് കത്തനാറിന്‍റെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് നായിക വേഷത്തിലെത്തുന്നത്. അനുഷ്കയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. കത്തനാരേക്കുറിച്ച് കേട്ട കഥകൾ പോലെ പല അത്ഭുതങ്ങളും നിറഞ്ഞതാകും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ് ടീസർ. അടുത്ത സൂപ്പർഹിറ്റായിരിക്കും ചിത്രം എന്നാണ് ആരാധകരുടെ കമന്റുകൾ. 

വിർച്വൽ പ്രൊഡക്‌ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന നിലയിൽ ഏറെ പ്രത്യേകതകളുമായാണ് സിനിമയെത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ​ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ.രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT