Jayasurya വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'പേടിയാണ് ശ്രദ്ധ ഉണ്ടാക്കുന്നത്, അത് നമ്മുടെ ജീവിതത്തിൽ വേണം; എന്നെ ഒന്നും അധികം ബാധിക്കാറില്ല'

'മദ്യപിച്ച് വണ്ടിയോടിക്കുന്നവർക്ക് ഈ പേടി കട്ട് ആകും'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നമ്മുടെ ജീവിതത്തിൽ പേടി വേണമെന്നാണ് തനിക്ക് തോന്നുന്നതെന്നും അതാണ് ശ്രദ്ധ ഉണ്ടാക്കുന്നതെന്നും നടൻ ജയസൂര്യ. ജീവിതകാലം മുഴുവൻ പേടി കൂടെയുണ്ടാകണമെന്ന് ആ​ഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. അതോടൊപ്പം ജീവിതത്തിൽ താനെപ്പോഴും സന്തോഷവാനാണെന്നും തന്നെ അങ്ങനെ ഒരു കാര്യങ്ങളും ബാധിക്കാറില്ലെന്നും ജയസൂര്യ പറഞ്ഞു.

എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ. "ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ' ചെയ്ത് കഴിഞ്ഞപ്പോൾ അഭിനയം സിംപിൾ ആണെന്ന് തോന്നി. നാലാമത്തെ പടത്തിൽ ഡയലോ​ഗുമായി വന്നപ്പോഴാണ് മനസിലായത്, ഇതൊരു സിംപിൾ പണി അല്ലെന്ന കാര്യം. ഇന്നും അത് തന്നെയാണ് മനസിലാകുന്നത്. ഇപ്പോൾ ഒരു ഷോട്ടിന് മുൻപ് പോലും ഒരു ചങ്കിടിപ്പ് ഉണ്ടാകും.

പേടി എന്ന് പറയുന്ന സാധനം നമ്മുടെ ജീവിതത്തിൽ വേണമെന്നാണ് എനിക്ക് തോന്നുന്നത്. പേടിയാണ് ശ്രദ്ധ ഉണ്ടാക്കുന്നത്. അതുകൊണ്ടല്ലേ, മദ്യപിച്ച് വണ്ടിയോടിക്കുന്നവർക്ക് ഈ പേടി കട്ട് ആകും. പേടി ഇല്ലാതെ ആവുക എന്ന് പറയുന്നത് ശ്രദ്ധ ഇല്ലാതെ ആവുക എന്നാണ്. അതുകൊണ്ടാണ് എവിടെയെങ്കിലും വണ്ടി കൊണ്ടുപോയി കുത്തിക്കയറ്റുന്നത്.

നമുക്ക് ശ്രദ്ധ കിട്ടുന്നത് പേടിയുള്ളതു കൊണ്ട് തന്നെയാണ്. ജീവിതകാലം മുഴുവൻ അത് എന്റെ കൂടെയുണ്ടാകണമെന്ന് ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എല്ലാത്തിനോടും ചെറിയ പേടിയുണ്ടെനിക്ക്. 'ഇമ്മിണി നല്ലൊരാൾ' എന്ന സിനിമയ്ക്ക് ശേഷം ഒരു വർഷത്തേക്ക് പിന്നെ ഞാൻ പടം ചെയ്തില്ല. ഇനി ചെയ്തതു പോലെയുള്ള സിനിമകൾ ചെയ്യണ്ട എന്നൊരു തീരുമാനം ഞാനെടുത്തിരുന്നു.

പിന്നെ ഞാൻ ചെയ്യുന്നത് ബസ് കണ്ടക്ടർ ആണ്. അതിൽ ചെറിയൊരു വില്ലൻ ഷേഡുള്ള കഥാപാത്രമാണ്. അങ്ങനെയാണ് 'ഇയ്യോബിന്റെ പുസ്തക'മൊക്കെ ചെയ്യുന്നത്. ഞാനെപ്പോഴും ഹാപ്പിയാണ്. എന്നെ അങ്ങനെ ഒന്നും അധികം ബാധിക്കാറൊന്നുമില്ല. ഞാനെന്റെ ജോലി ചെയ്യുക, കർമം ചെയ്യുക, തിരിച്ചു പോവുക.

അത് മാത്രമേയുള്ളൂ. അല്ലാതെ നമ്മളെന്തിനെ കുറിച്ച് ഓർത്താണ് ടെൻഷനാകേണ്ടത്. ഈ സിനിമ കഴിഞ്ഞ് അടുത്ത സിനിമ എപ്പോഴാണ് ?. അങ്ങനെയൊക്കെ കുറേ ചിന്തകളും കൊണ്ട് നടക്കുക എന്ന് മാത്രമേ ഉള്ളൂ".- ജയസൂര്യ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Jayasurya talks about his life lesson.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നൂ വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10ഇടത്ത് യെല്ലോ

നാലാമത് റാംനാഥ് ഗോയങ്ക സാഹിത്യ സമ്മാൻ: ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു; വിജയികളെ ഡിസംബർ രണ്ടിന് പ്രഖ്യാപിക്കും

സുപ്രീം കോടതിയിൽ 65 ഒഴിവുകൾ; സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, ഡിഗ്രി മതി

യാത്രക്കാരുടെ ശ്രദ്ധക്ക്; കേരളത്തില്‍ ആദ്യമായി റെയില്‍വേ സ്‌റ്റേഷനില്‍ ഗെയിമിംഗ്&എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍

ആലപ്പുഴയിലെ മെയിന്റനന്‍സ് ഡിപ്പോ അടച്ചുപൂട്ടാന്‍ നീക്കം; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടിയത് സംശയാസ്പദം: കെസി വേണുഗോപാല്‍