'നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്'

'ആ മുറിയ്ക്കൊത്ത് വളരാൻ എനിക്ക് പറ്റില്ല'.
Indrans
Indransവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

തന്റെ കരിയറിലെ കാരക്ടർ ഷിഫ്റ്റിനെക്കുറിച്ച് നടൻ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്ര​ദ്ധേയമാകുന്നത്. 'കഥാവശേഷൻ' എന്ന സിനിമയ്ക്ക് ശേഷമാണ് ഇന്ദ്രൻസിലെ മറ്റൊരു നടനെ ആളുകൾ കണ്ടതെന്നും അത് തനിക്കൊരു ധൈര്യം തന്നുവെന്നും ഇന്ദ്രൻസ് പറയുന്നു. നേരമ്പോക്ക് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടൻ.

"കഥാവശേഷ'നിലാണ് ഞാൻ തന്നെ എന്നെ പേടിച്ചിരുന്ന ആ ഒരു കോമാളി, സീരിയസായി ഒരു വിഷയം വരുമ്പോൾ മരിപ്പ് വീട്ടിലും വന്ന് ചിരിക്കില്ല എന്ന് ധൈര്യം തന്നത്. ആ ഒരു കഥാപാത്രമായിരിക്കും. പിന്നെയുള്ള ഒരു മാറ്റം എന്ന് പറയുന്നത്, സ്വഭാവികമായും നമ്മൾ ചെന്ന് പെടുന്ന ഇടം തന്നെയാണ്.

സംവിധായകരാണ് എങ്ങനെയൊക്കെയോ നമുക്കാ ഷിഫ്റ്റ് ഒക്കെ ഉണ്ടാക്കി തരുന്നത്. അല്ലാതെ ബോധപൂർവം ഒന്നും ചെയ്യുന്നില്ല. മനസ് കൊടുക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ".- ഇന്ദ്രൻസ് പറഞ്ഞു. എല്ലാവരോടും ഒരേ രീതിയിൽ പെരുമാറുന്നത് എങ്ങനെയാണെന്നും ഇന്ദ്രൻസ് തുറന്നു പറഞ്ഞു.

"അഭിനയിക്കാൻ തുടങ്ങിയപ്പോൾ തന്നെ, എന്റെ പ്രാർഥനയുടെ ഫലമൊക്കെ കിട്ടി, ഞാൻ ഉദ്ദേശിച്ചത് നടന്നു എന്നൊരു സമാധാനമായിരുന്നു. അപ്പോൾ എനിക്ക് കിട്ടി തുടങ്ങിയതൊക്കെ തന്നെ ധാരാളമാണ്. അത് എന്നെ പേടിപ്പെടുത്തുമായിരുന്നു. ഹോട്ടൽ ഒക്കെ. ആദ്യം താമസിച്ചിരുന്ന ഒരു കുഞ്ഞു തയ്യൽ മുറിയിൽ നമ്മൾ കുറേ പേർ കാണും. അതുകഴിയുമ്പോൾ ചീഫിന് മാത്രം ഒരു മുറി തരും.

നടനായി കഴിഞ്ഞപ്പോൾ ആ ഒരു മുറി മാറി മാറി വരുമ്പോൾ പിന്നെ പേടിയാകാൻ തുടങ്ങി. ആ മുറിയ്ക്കൊത്ത് വളരാൻ എനിക്ക് പറ്റില്ല. അതിന്റെ സൗകര്യങ്ങൾക്കൊത്ത് വൃത്തിയാകാൻ പറ്റുന്നില്ല. അത് വരെ ഞാൻ അഭിനയിക്കേണ്ടി വരും. ഓർമയിൽ എനിക്കൊരു നല്ല ട്രെയിൻ ആയിട്ട് തോന്നുന്നത് ജനശതാബ്ദി ഒക്കെയാണ്.

അന്ന് എസിയിൽ കയറിയാൽ 300 രൂപയാ. ജനറൽ 87 രൂപയും. നിർമാതാക്കൾ നമുക്ക് എസി ആണ് എടുത്ത് തരാറ്. ടിക്കറ്റ് ഞാനെടുത്തോളാം എന്ന് പറഞ്ഞ് ഞാൻ ജനറലിൽ കയറി പോകും. ആ പൈസയും എനിക്ക് മിച്ചമാണ്. എനിക്ക് ആ സൗകര്യം വേണ്ടാത്തതു കൊണ്ടാണ് ഞാനങ്ങനെ ചെയ്യുന്നത്. പിന്നെ വലിയ അറിവുള്ള ആളുകളോട് എനിക്ക് അടുക്കാൻ കുറച്ച് വിഷമമുണ്ട്.

എനിക്ക് വലിയ മഹത്തായ വ്യക്തികൾ എന്ന് തോന്നിയിട്ടുള്ളവരോട് അടുത്ത് കഴിയുമ്പോൾ ഞാൻ വിചാരിച്ചിരുന്ന ഒരാളേ അല്ലായിരിക്കും അവർ. അപ്പോൾ അവരെ അകന്ന് നിന്ന് കാണണം. ഈ കിട്ടുന്ന സൗകര്യം എനിക്ക് ലാവിഷ് ആണ്. അതിൽ എനിക്ക് അഭിനയിക്കാൻ പറ്റാത്തതു കൊണ്ടാണ് ഞാനങ്ങനെ തന്നെ നിൽക്കുന്നത്.

ചിലപ്പോൾ എനിക്ക് തോന്നുന്നു, ഒരു നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ അറിയാതെ രണ്ട് ഇം​ഗ്ലീഷ് ഒക്കെ ആര് വന്നാലും മാറി നിൽക്കാതെ ചോദ്യങ്ങളൊക്കെ ചോദിച്ചും മറുപടി പറഞ്ഞും അഹങ്കാരിയായി മാറിയേനെ. ഇപ്പോൾ കിട്ടേണ്ടത് കിട്ടിയിട്ടില്ല. മലയാളം കൊണ്ട് തന്നെ എനിക്ക് ധാരാളമായിരുന്നു.

തമിഴ് പോലും ഞാൻ പഠിക്കാത്തത് അതുകൊണ്ടല്ലേ. വേറെ പടത്തിലൊന്നും ഞാൻ പോകില്ല. മലയാളം തന്നെ വീക്കിലി വായിച്ചാൽ അടുത്ത വീക്കിലി വരെ എത്തില്ല. മലയാളത്തിൽ എന്തോരം പുസ്തകങ്ങൾ വായിച്ചിട്ട് വേണം ഇവിടെ തന്നെ വാക്കുകൾ മാറ്റി പറയാനുമൊക്കെ". - ഇന്ദ്രൻസ് പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Indrans
ഓൺസ്ക്രീനിൽ രജനികാന്തിന്റെ കൊച്ചുമകൻ, ഓഫ്സ്ക്രീനിൽ ബിസിനസുകാരൻ; അതും 13-ാം വയസിൽ, കയ്യടി നേടി റിത്വിക്
Indrans
'സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ, വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിച്ച് ജീവിക്കേണ്ടി വന്നേനേ'; അനിഷ്മ അനിൽകുമാർ
Indrans
'പൊക്കം കുറവാണെന്ന് കേൾക്കുമ്പോൾ വിഷമം തോന്നും; ലുക്ക് മാറ്റാൻ ശ്രമിച്ചിരുന്നു, പിന്നെ ഞാനിങ്ങനെ അല്ലല്ലോ എന്ന് തോന്നി'
Summary

Indrans talks about his real character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vijayaraghavan, Mammootty
Suraj Venjaramoodu
Mirnaa
Nivin, Soori, Sivakarthikeyan
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com