ഫയല്‍ ചിത്രം 
Entertainment

ആദ്യത്തെ 3 ദിവസം ഇവൾ എന്നിലേക്ക് പ്രവേശിച്ചില്ല, ആത്മവിശ്വാസം തകർത്തു; മേരിക്കുട്ടിയുടെ മൂന്നാം വർഷത്തിൽ ജയസൂര്യ

മേരിക്കുട്ടി പ്രേക്ഷകരിലേക്ക് എത്തിയിട്ട് മൂന്ന് വർഷമാവുകയാണ്

സമകാലിക മലയാളം ഡെസ്ക്

യസൂര്യ ട്രാൻസ്ജെൻഡർ കഥാപാത്രമായി എത്തിയ ചിത്രമാണ് ഞാൻ മേരിക്കുട്ടി. ചിത്രത്തിലെ താരത്തിന്റെ പ്രകടനം മികട്ട അഭിപ്രായം നേടിയിരിക്കുന്നു. മേരിക്കുട്ടി പ്രേക്ഷകരിലേക്ക് എത്തിയിട്ട് മൂന്ന് വർഷമാവുകയാണ്. വാർഷികത്തിൽ ആദ്യ ദിനങ്ങളിൽ മേരിക്കുട്ടിയാവാൻ താൻ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ച് പറയുകയാണ് താരം. ആദ്യത്തെ മൂന്ന് ദിവസം അവൾ തന്നിലേക്ക് പ്രവേശിച്ചില്ലെന്നും അഭിനയിക്കാൻ കഴിയും എന്ന വിശ്വാസം പോലും തകർത്തുവെന്നുമാണ് താരം കുറിക്കുന്നത്. ചിത്രത്തിലെ തന്റെ ഇഷ്ട രം​ഗവും താരം ആരാധകർക്കായി പങ്കുവെച്ചു.   രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രം പറയുന്നത് ഒരു ട്രാൻസ്ജെൻഡർ വ്യക്തിയുടെ ജീവിതപോരാട്ടത്തെക്കുറിച്ചാണ്. 

ജയസൂര്യയുടെ കുറിപ്പ് വായിക്കാം

എന്നിലെ സ്ത്രീയെ എനിക്ക് അറിയിച്ചു തന്ന  "മേരിക്കുട്ടി" ആദ്യത്തെ 3 ദിവസം ഇവൾ എന്നിലേക്ക് പ്രവേശിച്ചില്ല..
എനിക്ക് ഇത് അഭിനയിക്കാൻ കഴിയും എന്ന വിശ്വാസം പോലും എന്നിൽ നിന്നും ഇവൾ തകർത്തെറിഞ്ഞു. പ്രാർത്ഥനയോടെ ജയസൂര്യ എന്ന വ്യക്തിയെ തന്നെ ഇവൾക്ക് മുന്നിൽ അല്ലെങ്കിൽ ഞാൻ കാണാത്ത ആ ആദ്യശ്യ ശക്തിക്ക് മുന്നിൽ സമർപ്പിച്ചപ്പോൾ , 
ആ 'ശക്തി' എനിക്ക് അഭിനയിക്കാനുള്ള അവസരം തന്നില്ല മറിച്ച്  അനുഭവിക്കാനുള്ള അവസരം തന്നു. 
നിന്നെ ഇന്ന് കേരളം അറിഞ്ഞ് തുടങ്ങീട്ട് മൂന്ന് വർഷം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT