Jeethu Joseph about Memories എക്സ്
Entertainment

'ക്രിസ്ത്യന്‍ പശ്ചാത്തലം മാറ്റണം, ബൈബിളിന് പകരം വേദങ്ങള്‍ ആക്കണം'; മെമ്മറീസ് ഹിന്ദിയിലെടുക്കാന്‍ വന്ന നിര്‍മാതാക്കള്‍ പറഞ്ഞത്

ഞാന്‍ ചോദിച്ചതാണ് കഥ ഗോവയിലേക്ക് മാറ്റിയാലോ എന്ന്

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ സിനിമ നേടിയത് സമാനതകളില്ലാത്ത വിജയമാണ്. ചിത്രം പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കുമെല്ലാം റീമേക്ക് ചെയപ്പെട്ടു. ചില മാറ്റങ്ങളോടെയാണ് ദൃശ്യം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടത്.

റീമേക്ക് ചെയ്തപ്പോള്‍ വരുത്തിയ പ്രധാന മാറ്റങ്ങളിലൊന്ന് ജോര്‍ജുകുട്ടിയുടെ ക്രിസ്ത്യന്‍ പശ്ചാത്തലം ഹിന്ദു പശ്ചാത്തലമായി എന്നതായിരുന്നു. നിര്‍മാതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റം വരുത്തിയതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

''കള്‍ച്ചറല്‍ ചേഞ്ച് വരുത്തിയാല്‍ മാത്രമേ അവിടുത്തെ പ്രേക്ഷകര്‍ക്ക് മനസിലാവുകയുള്ളൂവെന്നതിനാലാണ് മാറ്റങ്ങള്‍ വരുത്തിയത്. എല്ലാ തരം സംസ്‌കാരവും സിനിമയും സ്വീകരിക്കാന്‍ തയ്യാറാകുന്ന പ്രേക്ഷകരുണ്ട്. അവര്‍ക്കു മുന്നില്‍ അങ്ങനെ തന്നെ റിലീസ് ചെയ്യാം. എന്നാല്‍ ഗ്രാമ പ്രദേശങ്ങളിലേക്ക് ചെല്ലുമ്പോള്‍ അവര്‍ തങ്ങളുടെ കള്‍ച്ചറുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നവരായിരിക്കും. അതിനാല്‍ മാറ്റം വരുത്തണമെന്ന് അവര്‍ പറഞ്ഞു. എനിക്ക് അതേക്കുറിച്ച് അധികം അറിവില്ല'' ജീത്തു പറയുന്നു.

എന്തിനാണ് ക്രിസ്ത്യന്‍ പശ്ചാത്തലം മാറ്റം വരുത്തുന്നതെന്ന് ഞാന്‍ ചോദിച്ചു. അവിടുത്തെ പ്രേക്ഷകര്‍ക്ക് ക്രിസ്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് അറിവ് കുറവാണെന്നും അതിനാല്‍ ഹിന്ദു പശ്ചാത്തലത്തിലേക്ക് മാറ്റുന്നതാകും നല്ലതെന്നും അവര്‍ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. സമാനമായ രീതിയില്‍ തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം മെമ്മറീസ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് വന്നവരും പറഞ്ഞുവെന്നും ജീത്തു പറയുന്നുണ്ട്.

''മെമ്മറീസിന്റെ ഹിന്ദി റീമേക്കിനായി ഒരു കമ്പനി എന്നെ സമീപിച്ചിരുന്നു. അവര്‍ എന്നോട് പറഞ്ഞത് ബൈബിളിന് പകരം വേദങ്ങള്‍ ആക്കണമെന്നാണ്. പക്ഷെ എനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല. അറിയുന്ന എഴുത്തുകാരനെ കണ്ടെത്തിയാല്‍ ഞാന്‍ സംവിധാനം ചെയ്യാമെന്ന് പറഞ്ഞു. അവരോട് ഞാന്‍ ചോദിച്ചതാണ് ഗോവയിലേക്ക് മാറ്റിയാലോ കഥ എന്ന്. സ്ഥലം ഗോവയാക്കാം, പക്ഷെ ഹിന്ദി ബെല്‍റ്റ് മൊത്തമാണ് സിനിമ കാണുന്നത്. അവര്‍ക്ക് ക്രിസ്ത്യന്‍ പശ്ചാത്തലം മനസിലാകില്ലെന്ന് അവര്‍ പറഞ്ഞു'' എന്നാണ് ജീത്തു പറയുന്നത്.

Jeethu Joseph about Memories hindi remake plans and how he was asked to change its christian background.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT