ഫഹദ് ഫാസിലിനും ശാന്തി മായാ​ദേവിക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ജീത്തു ജോസഫിന്റെ പ്രഖ്യാപനം ഫെയ്സ്ബുക്ക്
Entertainment

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

ശാന്തി മായാദേവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ജീത്തു ജോസഫ്. സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ശാന്തി മായാദേവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഫഹദ് ഫാസിലിനും ശാന്തി മായാ​ദേവിക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ജീത്തു ജോസഫിന്റെ പ്രഖ്യാപനം എത്തിയത്. ഈ ഫോർ എന്റെർറ്റൈൻമെന്റ് ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ നേര് ആയിരുന്നു ജീത്തുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ശാന്തി മായ ദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പ്രഖ്യാപനം. ചിത്രം ക്രൈം ത്രില്ലറോ കോര്‍ട്ട് റൂം ഡ്രാമയോ ആയിരിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്

'90 കളിലെ മനോഹരമായ പ്രണയം'; അനൂപ് മേനോന്‍റെ 'ചിരം' തിയേറ്ററുകളിലേക്ക്

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്