Jeethu Joseph about Mirage ഫെയ്സ്ബുക്ക്
Entertainment

മിറാഷ് പരാജയപ്പെടാന്‍ കാരണം ഞാന്‍ തന്നെ; ട്വിസ്റ്റ് കൂടിപ്പോയെന്ന് പറഞ്ഞവരുണ്ട്; തുറന്നു പറഞ്ഞ് ജീത്തു ജോസഫ്

ചിലര്‍ക്ക് ഇഷ്ടമായി, ചിലര്‍ക്ക് ഇഷ്ടമായില്ലെന്നും ജീത്തു

സമകാലിക മലയാളം ഡെസ്ക്

ആസിഫ് അലിയേയും അപര്‍ണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് മിറാഷ്. പ്രതീക്ഷകളോടെയെത്തിയ സിനിമ പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. മിറാഷിന്റെ പരാജയത്തിന് കാരണം താന്‍ തന്നെയണെന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്. സ്‌ക്രീനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എന്തുകൊണ്ടാം മിറാഷ് പ്രതീക്ഷിച്ച വിജയം നേടാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. ജീത്തു. ''ഒരുപാട് കാരണങ്ങളുണ്ട്. പക്ഷെ പ്രധാന കാരണം ഞാന്‍ തന്നെയാണ്. എന്റെ സിനിമ വരുമ്പോള്‍ ആളുകള്‍ക്ക് പ്രതീക്ഷയുണ്ടാകും. പലരും പ്രവചനീയമായിരുന്നുവെന്ന് പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. കുറേപ്പേര്‍ക്ക് ഇഷ്ടപ്പെട്ടു. പോസിറ്റീവ് റിവ്യൂസും നെഗറ്റീവ് റിവ്യൂസും വന്നു'' ജീത്തു ജോസഫ് പറയുന്നു.

''എന്റെ സിനിമയെക്കുറിച്ച് പലരും പറയുന്ന കാര്യം എവിടെയാണ് ട്വിസ്റ്റ്, ഏത് കഥാപാത്രമാണ് മാറുക എന്ന് കണ്ടുപിടിക്കാനുള്ള വാശിയിലാണ് ഞങ്ങള്‍ എന്നാണ്. നിങ്ങള്‍ അങ്ങനൊരു വാശിയില്ലാതെ, സിനിമയെ സിനിമയായി കാണൂവെന്ന് ഞാന്‍ പറയും. മിറാഷില്‍ നാലോ അഞ്ചോ കഥാപാത്രങ്ങളാണുള്ളത്. ഈ അഞ്ചു പേരേയും മാറുമെന്ന് നേരത്തെ സംശയിച്ചാല്‍ പിന്നീട് അത് സംഭവിക്കുമ്പോള്‍ ഇത് ഞാന്‍ നേരത്തേ പറഞ്ഞതല്ലേ എന്നാകും''.

''എന്റെ സിനിമയോട് അങ്ങനൊരു സമീപനം ഉണ്ടെന്നാണ് പറയുന്നത്. പക്ഷെ ട്വിസ്റ്റിലോ സസ്‌പെന്‍സിലോ അല്ല, മിറാഷ് എന്ന പേരിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ആ ഏരിയയിലാണ് ഞാന്‍ ശ്രദ്ധിച്ചത്. ഓരോ കഥാപാത്രത്തിനും ഓരോ മാറ്റം വരുമ്പോള്‍ ട്വിസ്റ്റ് ആയെന്ന് പറയും. ചിലര്‍ ട്വിസ്റ്റ് കൂടിപ്പോയെന്ന് പറഞ്ഞു. പക്ഷെ സിനിമയില്‍ മൊത്തം ഞാന്‍ ശ്രമിച്ചത് മിറാഷ് എഫക്ടിലാണ്.'' എന്നും ജീത്തു പറയുന്നു.

മിറാഷ് എന്ന ആശയം തന്നെ ഡബിള്‍ ഫേസ്, അല്ലെങ്കില്‍ സെക്കന്റ് പേഴ്‌സണാലിറ്റി എന്നതാണ്. മിറാഷില്‍ റിസ്‌ക് എലമെന്റ് ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഭാഗ്യവശാല്‍ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിലര്‍ക്ക് ഇഷ്ടമായി, ചിലര്‍ക്ക് ഇഷ്ടമായില്ലെന്നും ജീത്തു പറയുന്നു.

Jeethu Joseph on Mirage failing at the boxoffice. admits he is the main reason behind the film's fate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

കമിതാക്കൾക്ക് ഒത്തുകൂടാൻ അവസരം, നിക്ഷേപങ്ങളിൽ നിന്നു വലിയ ലാഭം

മുറിയില്‍ കയറി വാതിലടച്ചു; വിളിച്ചിട്ടും തുറന്നില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ! (വിഡിയോ)

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

SCROLL FOR NEXT