കളിയാക്കലൊക്കെ അങ്ങ് നിർത്തിക്കോ! കണ്ണൻ സ്രാങ്കും മായാവിയും വരുന്നുണ്ട്; റീ റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം

ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ് കൂടി വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്.
Mayavi
Mayaviഫെയ്സ്ബുക്ക്
Updated on
1 min read

റീ റിലീസുകളിൽ അത്ര രാശിയുള്ള നടനല്ല മമ്മൂട്ടിയെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവേയുള്ള സംസാരം. കാരണം മമ്മൂട്ടിയുടേതായി ഇതുവരെ തിയറ്ററുകളിലെത്തിയ റീ റിലീസ് ചിത്രങ്ങളെല്ലാം പരാജയമായി മാറിയിരുന്നു. വല്യേട്ടൻ, സാമ്രാജ്യം ഏറ്റവുമൊടുവിൽ അമരം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി മുൻപ് റീ റിലീസിനെത്തിയ ചിത്രങ്ങൾ. ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ് കൂടി വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്.

ഷാഫി ഒരുക്കിയ മായാവി ആണ് വീണ്ടും റീ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ നിർമാതാക്കളായ വൈശാഖ സിനിമയാണ് ഈ വാർത്ത പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. എന്നാൽ മായാവി തിയറ്ററുകളിൽ ഒരു ഓളം സൃഷ്ടിക്കുമെന്നാണ് ആരാധകരും സിനിമാ പ്രേക്ഷകരും പറയുന്നത്.

Mayavi
'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച'; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ

നേരത്തെ പുറത്തുവന്ന മമ്മൂട്ടിയുടെ റീ റിലീസ് ചിത്രങ്ങൾ ഏറ്റുവാങ്ങിയ പരാജയത്തിന് മായാവി മറുപടി നൽകുമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഷാഫി ഒരുക്കിയ സിനിമയുടെ തിരക്കഥ ഒരുക്കിയത് റാഫി മെക്കാർട്ടിൻ ആയിരുന്നു. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായി കുമാർ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു.

Mayavi
'ഒരുനാള്‍ അമ്മയുടെ ഈ അശ്ലീല ചിത്രങ്ങള്‍ അവന്‍ കാണും; ഇതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു'; ആശങ്ക പങ്കുവച്ച് വൈറല്‍ താരം

2007 ൽ പുറത്തിറങ്ങിയ മായാവി അന്ന് 16 കോടിയോളം ബോക്സോഫീസിൽ കളക്ട് ചെയ്തിരുന്നു. ആദ്യ ആഴ്ചയിൽ 2.21 കോടിയാണ് ചിത്രം നേടിയത്. അലക്സ് പോൾ ആണ് ചിത്രത്തിന് സം​ഗീതസംവിധാനം ഒരുക്കിയിരിക്കുന്നത്. അതേസമയം കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നവംബർ 27 നാണ് ചിത്രം റിലീസിനെത്തുക. ജിതിൻ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Summary

Cinema News: Mammootty starrer Mayavi movie set to re release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com