ജീത്തു ജോസഫ്, 2018 പോസ്റ്റർ/ ഫെയ്സ്ബുക്ക് 
Entertainment

'2018 മിസ് ചെയ്യരുത്, മസ്റ്റ് വാച്ച്', കുറേ നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ മെസേജ് കിട്ടുന്നത്; ജീത്തു ജോസഫ്

ചിത്രം മികച്ചതാണെന്ന് പറഞ്ഞുകൊണ്ട് നിരവധി മെസേജുകളാണ് വരുന്നത് എന്നാണ് ജീത്തു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

Author : സമകാലിക മലയാളം ഡെസ്ക്


ഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ 2018 ഇന്നലെയാണ് തിയറ്ററില്‍ എത്തിയത്. ആദ്യ ഷോ കഴിഞ്ഞതിനു പിന്നാലെ ചിത്രത്തേക്കുറിച്ച മികച്ച അഭിപ്രായമാണ് പുറത്തുവന്നത്. ഇപ്പോള്‍ ജൂഡ് ആന്റണിയേയും ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ചിത്രം മികച്ചതാണെന്ന് പറഞ്ഞുകൊണ്ട് നിരവധി മെസേജുകളാണ് വരുന്നത് എന്നാണ് ജീത്തു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

ഏറെ നാളുകള്‍ക്കു ശേഷം 2018 കാണാതിരിക്കരുത്, മസ്റ്റ് വാച്ചാണ് എന്നു പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങള്‍ എന്റെ ഫോണ്‍ നിറഞ്ഞു. ഞാന്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രം കാണാനായി കാത്തിരിക്കുന്നത്. എല്ലാവരും ഹീറോകളാണ് എന്ന ടാഗ് ലൈന്‍ എനിക്ക് ഇഷ്ടപ്പെട്ടു. മനോഹരമായ സിനിമ സമ്മാനിച്ച ആ സിനിമയിലെ എല്ലാ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ടാഗ്ലൈനിലേതുപോലെ ഹീറോകളാണ്. ഹീറോക്കളില്‍ ഹീറോ ആയ ജൂഡ് ആന്റണി ജോസഫിന് ആശംസകള്‍.- ജീത്തു ജോസഫ് കുറിച്ചു. 

2018ല്‍ കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ വലയി താരനിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി