ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും 
Entertainment

വേര്‍പിരിഞ്ഞിട്ട് 17 വര്‍ഷം, ജീവിതത്തില്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു? 'ബെന്നിഫര്‍' പ്രണയം ആഘോഷിച്ച് ആരാധകര്‍ 

താരജോഡിയായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വീണ്ടും ഒരുമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയം അവസാനിപ്പിച്ച് 17 വര്‍ഷം മുമ്പ് രണ്ടുവഴിക്ക് പിരിഞ്ഞ താരജോഡിയായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വീണ്ടും ഒരുമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. 51കാരിയായ ജെന്നിഫറിനെയും 48കാരനായ ബെന്നിനെയും ഒന്നിച്ച് അമേരിക്കയിലെ മൊണ്ടാനയില്‍ കണ്ടതോടെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിതുടങ്ങിയത്. ഇതിനുമുമ്പ് ലോസ്ആഞ്ചലസിലെ വീട്ടില്‍ വച്ചെടുത്ത ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും പുറത്തുവന്നിരുന്നു. 

മൊണ്ടാനയിലാണ് ഇപ്പോള്‍ ബെന്‍ താമസിക്കുന്നത്. 2002ല്‍ ആഘോഷമായി വിവാഹനിശ്ചയം നടത്തിയെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ബേസ്‌ബോള്‍ കളിക്കാരന്‍ അലക്‌സ് റോഡ്രിഗസ്സുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ് നിലവില്‍ ജെന്നിഫര്‍. ഈ വര്‍ഷം ജനുവരിയില്‍ ബെന്‍ നടി അമ്മ ഡി അര്‍മാസുമായി വേര്‍പിരിഞ്ഞു. ഇതോടെ ബെന്നിഫര്‍ പ്രണയം വീണ്ടും മൊട്ടിട്ടെന്നാണ് ആരാധകര്‍ കരുതുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോളിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രസർക്കാർ; 'മൈലേജ് കുറയില്ല, ആശങ്ക വേണ്ട'

പ​രാ​തി​ക്കാ​രി​യോട് അപമര്യാദയായി പെ​രു​മാ​റി; ഡി​.വൈ​.എ​സ്.പി ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്