വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

53ാം ജന്മദിനം, നഗ്ന ഫോട്ടോഷൂട്ടുമായി ജെന്നിഫര്‍ ലോപസ്; വിഡിയോ

നഗ്ന ഫോട്ടോഷൂട്ടാണ് ജെന്നിഫര്‍ തന്റെ ആരാധകര്‍ക്കായി പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് നടിയും ഗായികയുമായ ജെന്നിഫര്‍ ലോപസിന്റെ 53ാം ജന്മദിനമായിരുന്നു ഇന്നലെ. തന്റെ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസാണ് താരം ഒരുക്കിയത്. നഗ്ന ഫോട്ടോഷൂട്ടാണ് ജെന്നിഫര്‍ തന്റെ ആരാധകര്‍ക്കായി പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.

താരത്തിന്റെ തന്നെ ബ്രാന്‍ഡായ ജെലോ ബ്യൂട്ടി ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ ജെലോ ബോഡി ലൈന്‍ പുറത്തിറക്കിക്കൊണ്ടാണ് വിഡിയോ പങ്കുവച്ചത്. ഞായറാഴ്ച തന്റെ ഇന്‍സ്റ്റഗ്രാമില്‍ ജെന്നിഫര്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ബ്ലാക്ക് ബിക്കിനി ധരിച്ച് ശരീരത്ത് ക്രീം തേക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണുന്നത്.  ഇതില്‍ നഗ്ന ഫോട്ടോഷൂട്ടില്‍ നിന്നുള്ള ഫോട്ടോകളും ഉള്‍പ്പടുത്തിയിട്ടുണ്ട്. 

മുഖത്തെ ചര്‍മ്മത്തിന് ശ്രദ്ധ നല്‍കുമ്പോഴും പലപ്പോഴും ശരീരത്തെ മറന്നു പോകുമെന്നും ശരീരത്തിലെ ചര്‍മ്മം സംരക്ഷിക്കേണ്ടുന്നതിന്റെ പ്രധാന്യം മനസിലാക്കിക്കൊണ്ടാണ് ബോഡി ലൈന്‍ പുറത്തിറക്കുന്നതെന്നും ജെന്നിഫര്‍ പറയുന്നു. തന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് താരം പ്രഖ്യാപനം നടത്തിയത്. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ജെന്നിഫറിന്റെ ഹോട്ട് ലുക്ക്. 53 വയസായെന്ന് തോന്നില്ലെന്നും ഇപ്പോഴും അതിസുന്ദരിയാണെന്നുമാണ് ആരാധകരുടെ കമന്റുകള്‍. 

വിവാഹശേഷമുള്ള താരത്തിന്റെ ആദ്യത്തെ ജന്മദിനമാണ് ഇത്. കഴിഞ്ഞ ആഴ്ചയാണ് ബെന്‍ അഫ്‌ലെക്കുമായി താരം വിവാഹിതയായത്. 20022001ല്‍ സിനിമാ സെറ്റില്‍ നിന്ന് തുടങ്ങിയ ഇരുവരുടെയും പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയിരുന്നു. 2002ല്‍ ആഘോഷമായി വിവാഹനിശ്ചയം നടത്തിയെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തിന് മുമ്പ് ജെന്നിഫര്‍ രണ്ട് തവണ വിവാഹം ചെയ്തിരുന്നു. ഈ രണ്ടു ബന്ധങ്ങളും വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. ബെന്‍ അഫ്‌ളെക്കുമായി വേര്‍പിരിഞ്ഞ ശേഷം മാര്‍ക്ക് ആന്റണിയെ വിവാഹം ചെയ്തു. 2014 വിവാഹമോചിതയായി. 

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബെന്‍ നടി അമ്മ ഡി അര്‍മാസുമായി വേര്‍പിരിഞ്ഞു. ബേസ്‌ബോള്‍ കളിക്കാരന്‍ അലക്‌സ് റോഡ്രിഗസ്സുമായുള്ള ബന്ധം ജനിഫറും അവസാനിപ്പിച്ചു. ഇതോടെയാണ് ബെന്നിഫര്‍ പ്രണയം വീണ്ടും മൊട്ടിട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT