ജെന്നിഫർ ലോപസ് 'മാരീ മീ'യിൽ 
Entertainment

43 കിലോ ഭാരമുള്ള വിവാഹവസ്ത്രത്തിൽ ജെന്നിഫർ ലോപസ്, കൊണ്ടുവരാൻ അഞ്ചു പേർ; വേഷത്തിന് പിന്നിലെ കാരണം

43 കിലോ ഭാരമുള്ള വിവാഹവേഷമാണ് താരം ചിത്രത്തിനായി ധരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്; നടിയും ​ഗായികയുമായ ജെന്നിഫർ ലോപസിന്റെ പുതിയ ചിത്രമാണ് മാരീ മി. ചിത്രത്തിൽ പോപ്പ് ​ഗായകയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതിനിടെ ചിത്രത്തിലെ താരത്തിന്റെ ഒരു വേഷം ആരാധകരെ അമ്പരപ്പിക്കുകയാണ്. 43 കിലോ ഭാരമുള്ള വിവാഹവേഷമാണ് താരം ചിത്രത്തിനായി ധരിക്കുന്നത്. വസ്ത്രം ധരിക്കാൻ മാത്രമല്ല അത് ധരിച്ചു നടക്കാൻ പോലും നിരവധി പേരുടെ സഹായമാണ് താരത്തിന് വേണ്ടിവന്നത്. 

43 കിലോയുടെ വസ്ത്രത്തിന് പിന്നിലെ കാരണം

കരോളിൻ ഡനൻകനാണ് വേശം ഡിസൈൻ ചെയ്തത്. 95 പൗണ്ട് ഭാരം വരുന്ന വസ്ത്രം കൊണ്ടുപോകാൻ അഞ്ച് പേർ വേണ്ടിവന്നു. അതുപോലെ  ഒരു കൂട്ടം പേരുടെ ശ്രമഫലമായാണ് ജെന്നിഫറിനെ ഈ വസ്ത്രം ധരിപ്പിക്കുകയും അത് ഊരിമാറ്റുകയും ചെയ്തത് എന്നാണ് കരോളിന്റെ വാക്കുകൾ. 

സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് ഇത്ര ഭാരമുള്ള വിവാഹവസ്ത്രം തയാറാക്കിയത്. ചിത്രത്തിൽ കാറ്റ് എന്ന കഥാപാത്രത്തെയാണ് ജന്നിഫർ അവതരിപ്പിച്ചത്. തന്നോട് വിശ്വാസവഞ്ചന കാണിക്കുകയാണെന്ന് അറിഞ്ഞ് ​ഗായകനായ ​ബാസ്റ്റിനുമായി വിവാഹത്തിന് ഒരുങ്ങുന്ന കാറ്റിന്റെ അവസ്ഥയാണ് ഈ വേഷത്തിലൂടെ കാണിക്കുന്നത്. വിവാഹത്തിന്റെ ഭാരത്തിനൊപ്പം ഒറ്റപ്പെടലും ഭീമാകാരമായ ഈ വേഷത്തിന്റെ സഹായത്തിൽ വളരെ മനോഹരമായി ചിത്രത്തിൽ കാണിക്കുന്നുണ്ട് എന്നാണ് കരോളിൻ പറയുന്നത്. 

കാറ്റ് കൊയ്‌റോ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്നതാണ്. ബോബി ക്രോസ്ബിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഒവന്‍ വില്‍സണ്‍, മലുമ, ജോണ്‍ ബ്രഡ്‌ലി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT