Jewel Mary ഇന്‍സ്റ്റഗ്രാം
Entertainment

'ചേച്ചി ഇനി തിരിച്ചുപോണ്ട, ശരിയാകില്ല'; അനിയത്തിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുവെന്ന് ജുവല്‍ മേരി; വീട്ടുകാരോട് സംസാരിച്ചതും അവള്‍

അതിന് ശേഷം എനിക്കും ക്ലാരിറ്റിയായി

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് താന്‍ വിവാഹ മോചിതയാണെന്ന് നടിയും അവതാരകയുമായ ജുവല്‍ മേരി വെളിപ്പെടുത്തുന്നത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം താന്‍ നേരിട്ടിരുന്ന മാനസിക പ്രശ്‌നങ്ങള്‍ വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നത് സഹോദരിയാണെന്നാണ് ജുവല്‍ പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ അമ്മയോട് ഞാന്‍ പങ്കുവെക്കുന്നുണ്ട്. എല്ലാ അമ്മമാരും പറയുന്നത് പോലെ പ്രാര്‍ത്ഥിക്കൂ, എല്ലാം ശരിയാകുമെന്നേ എന്റെ അമ്മയും പറഞ്ഞുള്ളൂ. അതിന് അതേ അറിയൂ. എന്റെ അമ്മയ്ക്ക് വലിയ അറിവൊന്നുമില്ല. എനിക്കുമറിയില്ലായിരുന്നു. ഞാനും അതൊക്കെ തന്നെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. കാലങ്ങളോളം ചെയ്തു'' ജുവല്‍ പറയുന്നു.

''ഒരു പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ വന്നു നില്‍ക്കേണ്ടി വന്നു. അപ്പോഴുണ്ടായ ഗ്യാപ്പില്‍ ഒരു രാത്രി ഞാന്‍ പെട്ടെന്നങ്ങ് കരഞ്ഞു. സ്റ്റോര്‍ ചെയ്തു വെക്കുന്നത് റിലീസ് ആകുന്നത് പോലെ. എന്റെ അനിയത്തിയോട് പ്രശ്‌നങ്ങളൊക്കെ പറഞ്ഞു. അവള്‍ അന്ന് വിവാഹം കഴിച്ച് ഒരു കൊല്ലമേ ആയിട്ടുള്ളൂ. അവള്‍ എന്നോട് പറഞ്ഞത് ചേച്ചി ഇനി തിരിച്ചു പോകണ്ട, ഇത് ശരിയാകില്ല എന്നാണ്. അവള്‍ എന്നേക്കാള്‍ അഞ്ച് വയസ് ഇളയതാണ്. ആ കുട്ടിയ്ക്കുള്ളതിന്റെ പകുതി ബോധം പോലും എനിക്കില്ല അന്ന്.'' എന്നും ജുവല്‍ പറയുന്നു.

അവള്‍ എന്നോട് ഇനി പോകണ്ട, ചേച്ചി ഇനി പോയാല്‍ ശരിയാകില്ലെന്ന് പറഞ്ഞു. അവള്‍ക്ക് എന്തോ മനസിലായി. എന്നെ പറഞ്ഞ് ആശ്വസിപ്പിച്ച ശേഷം ഉറങ്ങാന്‍ പറഞ്ഞുവിട്ടു. കരഞ്ഞതിന്റെ സമാധാനത്തില്‍ ഞാന്‍ കിടന്നുറങ്ങി. അവള്‍ ആ രാത്രി അച്ഛന്റേയും അമ്മയുടേയും അടുത്തുപോയി വ്യക്തതയോടെ സംസാരിച്ചു. ചേച്ചി നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും ഇത് ശരിയാകില്ലെന്നും. ആ കുട്ടിയെടുത്ത നിലപാടിലാണ് എന്റെ കുടുംബത്തിന് കാര്യം മനസിലാകുന്നത്. എന്റെ ഇമോഷണല്‍ ഔട്ട്‌ബേര്‍സ്റ്റിനെ മനസിലാക്കാന്‍ നേരത്തെ അവര്‍ക്ക് സാധിച്ചിരുന്നില്ലെന്നും താരം പറയുന്നു.

വേദനയില്‍ നില്‍ക്കുന്ന ഒരാള്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും ബഹളങ്ങളായിരിക്കും. വ്യക്തമായിട്ടാകില്ല കമ്യൂണിക്കേറ്റ് ചെയ്യുക. അവള്‍ തേര്‍ഡ് പേഴ്‌സണ്‍ ആയതിനാല്‍ ഒബ്‌സെര്‍വ് ചെയ്യുകയും പറയുകയും ചെയ്തു. അതിന് ശേഷം എനിക്കും ക്ലാരിറ്റിയായി. ഞാന്‍ വീണ്ടും തെറാപ്പിയ്ക്ക് പോയിത്തുടങ്ങി. കുറേക്കൂടി ക്ലാരിറ്റിയായി. ഇനിയും ഇത് തുടരാന്‍ പറ്റില്ല, കുടുംബത്തെയല്ല, എന്നെ രക്ഷിക്കണം എന്ന് ബോധ്യപ്പെട്ടു. അതിന് ശേഷം ഡിവോഴ്‌സിന് ശ്രമിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം മ്യൂച്ചലിലെത്തി വിവാഹ മോചനം നേടിയെന്നാണ് ജുവല്‍ മേരി പറയുന്നത്.

Jewel Mary says it was her sister who understood her struggles and convinced family. after that Jewel decided to get divorce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT