Sivakarthikeyan, Jiiva 
Entertainment

'ശിവ എനിക്കൊരു എതിരാളിയേയല്ല; ഭയം 'അടുത്ത സംഭവം' എന്ന് പറയുന്ന ചിലരുടെ പിആര്‍ ടീമിനെ; മത്സരം ആ നടന്മാരോട്': ജീവ

സീനില്‍ ഇല്ലാതിരുന്ന ജീവ പൊങ്കല്‍ തൂക്കുന്ന കാഴ്ചയാണ് തമിഴ് ബോക്‌സ് ഓഫീസില്‍ കാണാന്‍ സാധിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

വിജയ് ഇല്ലാത്തതിനാല്‍ തണുത്തു പോകുമെന്ന് കരുതിയ പൊങ്കല്‍ റിലീസില്‍ സര്‍പ്രൈസ് വിജയം നേടിയിരിക്കുകയാണ് ജീവ. തുടര്‍ പരാജയങ്ങളില്‍ നിന്നും അതി ശക്തമായി തിരികെ വന്നിരിക്കുകയാണ് ജീവ. ശിവകാര്‍ത്തികേയന്റെ പരാശക്തിയേയും കാര്‍ത്തിയുടെ വാ വാത്തിയാരേയും പിന്നിലാക്കി പൊങ്കല്‍ വിന്നറായിരിക്കുകയാണ് ജീവയുടെ തലൈവര്‍ തമ്പി തലൈമയില്‍.

അടുത്ത വിജയ് എന്ന് ആരാധകര്‍ പറയുന്ന ശിവ കാര്‍ത്തികേയനെയും ജനപ്രീയനായ കാര്‍ത്തിയേയുമാണ്, തുടര്‍പരാജയത്തിന്റെ അമിതഭാരവുമായി വന്ന ജീവ പിന്നിലാക്കിയിരിക്കുന്നത്. ഫാലിമി ഒരുക്കിയ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ജീവയുടെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ മുമ്പൊരിക്കല്‍ ശിവകാര്‍ത്തികേയനെക്കുറിച്ച് ജീവ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ശിവ കാര്‍ത്തികേയന്‍ തനിക്കൊരു എതിരാളിയാണോ എന്ന ചോദ്യത്തിന് മുമ്പ് ജീവ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ശിവ തനിക്ക് എതിരാളിയല്ലെന്നും തന്റെ കാലത്ത് സിനിമ ചെയ്തിരുന്ന രവി മോഹനും ചിമ്പും ധനുഷുമൊക്കെയാണ് തന്റെ എതിരാളികളെന്നുമാണ് ജീവ പറഞ്ഞത്.

''ഞാനത് വളരെ ഹെല്‍ത്തിയായിട്ടാണ് കാണുന്നത്. ശിവകാര്‍ത്തികേയനെ ആദ്യമായി കാണുമ്പോള്‍ എന്റെ സിനിമകളൊക്കെ കോളേജില്‍ പഠിക്കുമ്പോള്‍ ഫസ്റ്റ് ഡേ പോയി കണ്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എന്നെ ഒരു പ്രചോദനമായാണ് അവര്‍ കണ്ടിട്ടുള്ളത്. ഞാന്‍ ചെയ്ത സിനിമകള്‍ കണ്ടാകും അവര്‍ വളര്‍ന്നത്. എനിക്ക് ഒട്ടും ഇന്‍സെക്യൂരിറ്റിയില്ല. ഞാന്‍ പുതിയൊരു കോമ്പിനേഷനില്‍ സിനിമ ചെയ്യുമ്പോള്‍, അവര്‍ അത് ശ്രദ്ധിക്കുമെന്നുറപ്പാണ്.''

''ധൈര്യമായും പറയാം, രവിയും സിമ്പുവും ധനുഷും ഞാനുമെല്ലാം ഒരേ കാലത്ത് സിനിമ ചെയ്തവരാണ്. അവരെയാണ് ഞാന്‍ കോമ്പറ്റീഷനായി കാണുന്നത്. ശിവകാര്‍ത്തികേയനെ ഞാനൊരു എതിരാളിയായി കാണുന്നതേയില്ല. എന്റെ കൂടെ സിനിമ ചെയ്ത സംവിധായകരാണ് ശിവ കാര്‍ത്തിയേനും വിജയ് സേതുപതിയ്ക്കുമൊപ്പം സിനിമ ചെയ്യുന്നത്. ഒരുപാട് പുതിയ സംവിധായകരെ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. പതിനാലോളം നായികമാരേയും അവതരിപ്പിച്ചിട്ടുണ്ട്.'' ജീവ പറയുന്നു.

അതിനാല്‍ ഒട്ടും ഇന്‍സെക്യൂരിറ്റിയില്ല. ഞാനെപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിക്കാറുള്ളത്. അതുകാരണം പരാജയങ്ങളും കൂടുതലായിരിക്കും. പക്ഷെ പുതിയത് ചെയ്യാനുള്ള പ്രിവിലേജ് എനിക്കുണ്ട്. ആര്യയും വിശാലും കാര്‍ത്തിയുമെല്ലാം സിനിമകള്‍ കണ്ട ശേഷം വിളിച്ച് സംസാരിക്കാറുണ്ട്. ഞാനൊരു ബിസിനസുകാരനല്ല. നടനാണ് എന്നും ജീവ പറയുന്നു.

അതേസമയം, താരങ്ങള്‍ക്കിടയില്‍ മത്സരമില്ല. നടന്മാരുടെ മാര്‍ക്കറ്റിങ് ടീമുമായി ശക്തമായ മത്സരമുണ്ടാകും. അവരാണ് അടുത്ത സംഭവം എന്നൊക്കെ പറഞ്ഞു നടക്കുക. നടന്മാരുടെ മാര്‍ക്കറ്റിങ് ടീമിനോട് ജാഗ്രത പുലര്‍ത്തണം. നടന്മാരെ കണ്ടാല്‍ ഭയം വരില്ല, പക്ഷെ അവരുടെ പിന്നിലുള്ള മാര്‍ക്കറ്റിങ് ടീമിനെ കണ്ടാല്‍ ഭയം തോന്നും. അതിന് അനുസരിച്ച് മുന്നോട്ട് പോകാനും സിനിമ ചെയ്യാനും ശ്രമിക്കണം എന്നും ജീവ പറയുന്നുണ്ട്.

അതേസമയം റിലീസിന് മുമ്പ് വരെ ആരുടേയും ശ്രദ്ധയില്‍ പോലുമില്ലാതിരുന്ന സിനിമയാണ് തലൈവര്‍ തമ്പി തലൈമ. വിജയ് ചിത്രമില്ലാതെ വന്നതോടെ പരാശക്തിയാകും പൊങ്കല്‍ വിന്നറെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി, സീനില്‍ ഇല്ലാതിരുന്ന ജീവ ഓടിക്കയറി വന്ന് പൊങ്കല്‍ തൂക്കുന്ന കാഴ്ചയാണ് തമിഴ് ബോക്‌സ് ഓഫീസില്‍ കാണാന്‍ സാധിക്കുന്നത്.

Jiiva says Sivakarthikeyan is not his competiion. Also jokes only fight is with the pr team of other actors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേദനയെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യം; പുതുചരിത്രം കുറിച്ച് സിയ ഫാത്തിമ, എ ഗ്രേഡ്

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

ശബരിമല സ്വര്‍ണക്കൊള്ള: കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

'സൂര്യകുമാർ യാ​ദവ് മെസേജുകൾ അയച്ചിരുന്നു'; നടിക്കെതിരെ 100 കോടിയുടെ അപകീർത്തി കേസ്

ആയിരം രൂപ കൈയിൽ ഉണ്ടോ?, 35 ലക്ഷം രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT