Suriya 47 ഇൻസ്റ്റ​ഗ്രാം
Entertainment

'പക്കാ തമിഴ് പടം'; സൂര്യ 47 നെക്കുറിച്ച് ജിത്തു മാധവൻ

എയർപോർട്ടിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഡെസ്ക്

'ആവേശം' എന്ന ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് ജിത്തു മാധവൻ. സൂര്യയെ നായകനാക്കിയാണ് ജിത്തു മാധവൻ തന്റെ പുതിയ ചിത്രമൊരുക്കുന്നത്. 'സൂര്യ 47' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ സംബന്ധിക്കുന്ന പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് ജിത്തു മാധവൻ. എയർപോർട്ടിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം പൂർണമായും തമിഴ് പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതായിരിക്കും എന്ന് ജിത്തു മാധവൻ പറഞ്ഞു.

മലയാള സിനിമ പോലെ തന്നെയായിരിക്കുമോ സൂര്യ 47 എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനായിരുന്നു സംവിധായകന്റെ മറുപടി. "സൂര്യ 47 ന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അപ്ഡേറ്റുകൾ ഔദ്യോഗികമായി ഞങ്ങൾ പുറത്തുവിടും. ഇത് പൂർണമായും ഒരു തമിഴ് ചിത്രം തന്നെയായിരിക്കും".- ജിത്തു മാധവൻ പറഞ്ഞു.

ചിത്രത്തിൽ സൂര്യ പൊലീസ് ഓഫിസറായാണ് എത്തുന്നത് എന്നാണ് വിവരം. ചിത്രത്തിൽ നസ്രിയ ആണ് നായികയായെത്തുന്നത്. നസ്‌ലിനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

സുഷിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. അതേസമയം കറുപ്പ് ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായിക. ഏപ്രിലിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും.

Cinema News: Director Jithu Madhavan talks about Suriya 47.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്​ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു

പറഞ്ഞ ജോലിക്കുള്ള വിസ കിട്ടിയില്ല; ഒന്നരലക്ഷം നല്‍കണമെന്ന് ആവശ്യം, തട്ടിപ്പുകാരന്റെ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍

ലോക്‌സഭ അംഗസംഖ്യ 850ലേക്ക്, ബിഹാറിൽ ചരിത്രത്തിലാദ്യമായി ബിജെപി മുഖ്യമന്ത്രി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ ഒഴിവ്, ബിഇിസിഐഎൽ വഴി നിയമനം ഏപ്രിൽ 27 നകം അപേക്ഷിക്കണം

രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കണ്ണൂരില്‍ കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

SCROLL FOR NEXT