കരിക്ക് നായിക നിലീന്‍ സാന്ദ്രയ്ക്ക് വിവാഹം; വരന്‍ യുവസംവിധായന്‍; ദൈവം അയച്ച അനുഗ്രഹമെന്ന് നടി

നോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
Nileen Sandra
Nileen Sandra
Updated on
1 min read

നടി നിലീന്‍ സാന്ദ്ര വിവാഹിതയാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിലീന്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. യുവ സംവിധായകന്‍ ശ്യാമിന്‍ ഗിരീഷ് ആണ് വരന്‍. ദൈവം തനിക്കായി അയച്ചു തന്ന അനുഗ്രഹമെന്നാണ് തന്റെ പ്രതിശ്രുത വരനെക്കുറിച്ച് നിലീന്‍ സാന്ദ്ര പറയുന്നത്.

Nileen Sandra
'മണിരത്നത്തിന്റെ ആ സിനിമയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്'; ഇഷ്ട സിനിമയെക്കുറിച്ച് പറഞ്ഞ് പ്രഭാസ്

തങ്ങളുടെ മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. തന്റെ ആത്മസുഹൃത്തിനെയാണ് വിവാഹം കഴിക്കുന്നതെന്നാണ് നിലീന്‍ പറയുന്നത്.

Nileen Sandra
20 കിലോ മീറ്റര്‍ ഓടിത്തീര്‍ത്ത് മിലിന്ദ് സോമന്‍; ഹില്‍ ഹൈവേ റണ്ണിന് വന്‍ ജന പങ്കാളിത്തം

'ഒരു സ്ത്രീയെ അനുഗ്രഹിക്കാന്‍ തീരുമാനിക്കുമ്പോള്‍ ദൈവം അവളുടെ പക്കലേക്ക് അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്‌നേഹത്തോടെ പരിചരിക്കുന്നൊരു പുരുഷനെ അയക്കുമെന്നാണ് പറയപ്പെടുന്നത്. 2017 ല്‍ ദൈവം എനിക്കായുള്ളവനെ അയച്ചു തന്നു. കാമുകനായല്ല, എന്റെ ആത്മസുഹൃത്തായി. ഇപ്പോള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരിക്കല്‍ എന്റെ ബെസ്റ്റ് ഫ്രണ്ടായി എനിക്കൊപ്പം നടന്നിരുന്നവനൊപ്പം എന്നന്നേക്കിലും നടക്കുകയാണ് ഞാന്‍. ഞാന്‍ വെറുതെ വിവാഹിതയാവുകയല്ല, ദൈവം എനിക്കായി അയച്ച അനുഗ്രഹത്തെ തന്നെയാണ് വിവാഹം കഴിക്കുന്നത്'' എന്നാണ് നിലീന്‍ കുറിപ്പില്‍ പറയുന്നത്.

കരിക്കിന്റെ വെബ് സീരീസിലൂടെയാണ് നിലീന്‍ ശ്രദ്ധ നേടുന്നത്. സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ആവാസവ്യൂഹം, 2018 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ എഴുത്തിലും കയ്യടി നേടിയിട്ടുണ്ട്. റോക്ക് പേപ്പര്‍ സിസേഴ്‌സ്, സാമര്‍ഥ്യശാസ്ത്രം എന്നീ സീരിസുകള്‍ നിലീന്‍ എഴുതിയിട്ടുണ്ട്. 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍' എന്ന സിനിമയുടെ സംവിധായകനാണ് ശ്യാമിന്‍ ഗിരീഷ്.

Summary

Karikku fame Nileen Sandra to get married.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com