'മണിരത്നത്തിന്റെ ആ സിനിമയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്'; ഇഷ്ട സിനിമയെക്കുറിച്ച് പറഞ്ഞ് പ്രഭാസ്

നാഗാർജുന, ഗിരിജ ഷെട്ടാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.
Prabhas
Prabhasവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് പറഞ്ഞ് നടൻ പ്രഭാസ്. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ ഒരു റൊമാന്റിക് സിനിമയാണെന്നും പ്രഭാസ് വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രഭാസ്. ​'ഗീതാഞ്ജലി' ആണ് തന്റെ ഇഷ്ട സിനിമയെന്ന് പ്രഭാസ് പറഞ്ഞു.

"പ്രണയ കഥകൾ ഇഷ്ടപ്പെടുമ്പോൾ എന്തിനാണ് ഇത്രയധികം ആക്ഷൻ സിനിമകൾ ചെയ്യുന്നതെന്ന് ആളുകൾ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്. ഗീതാഞ്ജലിയാണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയെന്ന് ഞാൻ എപ്പോഴും അവരോട് പറയാറുണ്ട്."- പ്രഭാസ് പറഞ്ഞു.

Prabhas
ഭാര്യയെ തല്ലുന്നത് നിയമവിധേയമാക്കി താലിബാന്‍, ഇന്ത്യയിലെ മുഫ്തികളും മുല്ലകളും അപലപിക്കണം: ജാവേദ് അക്തര്‍

1989 ൽ മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ഗീതാഞ്ജലി. നാഗാർജുന, ഗിരിജ ഷെട്ടാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. ഇളയരാജയാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയത്. 100 ​​ദിവസത്തിലധികം ചിത്രം തിയറ്ററുകളിൽ ഓടുകയും ചെയ്തിരുന്നു. അതേസമയം ദ് രാജാസാബ് ആണ് പ്രഭാസിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Prabhas
'ചെരുപ്പില്ലാതെയാണ് ഓടിയത്, അത്ര സ്മൂത്താണ് റോഡ്'; മലയോര ഹൈവേയെ പ്രശംസിച്ച് മിലിന്ദ് സോമന്‍

വൻ ബഡ്ജറ്റിലൊരുങ്ങിയ ചിത്രം തിയറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തു. ഒടിടിയിലും ചിത്രത്തിന് മികച്ച പ്രതികരണം നേടാനായില്ല. കൽക്കി 2898 എഡിയുടെ രണ്ടാം ഭാ​ഗമാണ് പ്രഭാസിന്റേതായി ഇനി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാ​​ഗം തിയറ്ററുകളിൽ ഹിറ്റായതോടെ രണ്ടാം ഭാ​ഗത്തിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.

Summary

Cinema News: Actor Prabhas reveals his all time favourite film.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anaswara, Aiswarya Rajan
Anurag Kashyap, Mollywood Times
Dileep, AJith Vinayaka
Prithviraj
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com