സ്റ്റാർ ട്രെയിലറിൽ നിന്ന് 
Entertainment

'അമ്മയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്', ഭയം നിറച്ച് ജോജുവും ഷീലുവും; കൂടെ പൃഥ്വിയും; 'സ്റ്റാർ' ട്രെയിലർ

പൃഥ്വിരാജ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

ജോജു ജോർജും ഷീലു വർ​ഗീസും പ്രധാന വേഷത്തിൽ എത്തുന്ന സ്റ്റാറിന്റെ ട്രെയിലർ പുറത്ത്. ഡൊമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. പൃഥ്വിരാജ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 

ദമ്പതികളായാണ് ജോജുവും ഷീലുവും ചിത്രത്തിലെത്തുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ഭയം നിറക്കുന്ന ട്രെയിലർ ആരാധകരുടെ കയ്യടി നേടുകയാണ്. മോഹൻലാലാണ് ട്രെയിലർ പുറത്തുവിട്ടത്. 

ഗായത്രി അശോക്, ജാഫർ ഇടുക്കി, സുബ്ബലക്ഷ്മി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തരുൺ ഭാസ്‌കറാണ് ചിത്രത്തിന്റെ കാമറ ചെയ്തിരിക്കുന്നത്. സുവിൻ സോമശേഖറാണ് തിരക്കഥ. എം ജയചന്ദ്രനും രഞ്ജിൻ രാജു ചേർന്നാണ് സംഗീതം. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് നിർമാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT