Aja Sundari  
Entertainment

ബീഫും കോഴിയും താറാവും മുട്ടയുമെല്ലാം വാങ്ങി; കാശ് നല്‍കാതെ മുങ്ങി; ജോജു-ആഷിഖ് അബു ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിനെതിരെ വ്യാപാരികള്‍

വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും വ്യാപാരികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ജോജു ജോര്‍ജ് നായകനാകുന്ന അജ സുന്ദരിയുടെ ചിത്രീകരണ സംഘത്തിനെതിരെ വ്യാപാരികള്‍. കോഴിക്കോട് വിലങ്ങാടായിരുന്നു സിനിമയുടെ ചിത്രീകരണം. ഷൂട്ടിങ് സംഘം കടയില്‍ നിന്നും പല ചരക്കു സാധനങ്ങളും മറ്റും വാങ്ങിയിട്ട് പണം നല്‍കിയില്ലെന്നാണ് ആരോപണം. ഷൂട്ടിങ് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് നല്‍കാനുള്ള പണം നല്‍കിയിട്ടില്ലെന്നാണ് ആരോപണം.

മൂന്ന് മാസത്തിലധികം ഷൂട്ടിങ് സംഘം വിലങ്ങാടുണ്ടായിരുന്നു. ഈ സമയത്ത് പല ചരക്ക് സാധനങ്ങളും ബീഫും താറാവും നാടന്‍ കോഴിയും മുട്ടയും അടക്കം വാങ്ങിയത് സമീപത്തെ കടകളില്‍ നിന്നായിരുന്നു. കാന്‍സര്‍ രോഗിയായ കച്ചവടക്കാരന് 47000 ലധികം രൂപ നല്‍കാനുണ്ട്. മറ്റൊരു കടക്കാരന് പാലും തൈരും വാങ്ങിയ വകയില്‍ 42 രൂപയും തേങ്ങ വാങ്ങിയതിന് 14000 രൂപയും നല്‍കാനുള്ളതയാണ് വ്യാപാരികള്‍ പറയുന്നത്.

തുടക്കത്തില്‍ കൃത്യമായി പണം നല്‍കിയിരുന്നുവെങ്കിലും പിന്നീട് നല്‍കാതായെന്നാണ് ആരോപണം. ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. കടകള്‍ പൂട്ടിയിടേണ്ട അവസ്ഥ വന്നതോടെ മറ്റൊരു കക്ഷി വഴി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂരിനെ ബന്ധപ്പെട്ടുവെങ്കിലും പ്രതികരിച്ചില്ലെന്നും വ്യാപരികള്‍ പറയുന്നു.

മനു ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അജ സുന്ദരി. സംവിധായകന്‍ ആഷിഖ് അബുവാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഫോണ്‍ എടുക്കുക പോലുമില്ലാതായതോടെ പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വ്യാപരി വ്യവസായ ഏകോപന സമിതി തീരുമാനം.

Traders of Velangad accuses Joju George and Aashiq Abu movie Aja Sundari's makers of cheating

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു