Joju George, Gouri Kishan 
Entertainment

'ജനാധിപത്യം എല്ലാം കേള്‍ക്കുന്നുണ്ട്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി മണ്ണിലിറങ്ങി താരങ്ങള്‍

അടുത്ത കാലത്തെ ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയില്‍ കണ്ടതെന്ന് രഞ്ജിനി

Author : സമകാലിക മലയാളം ഡെസ്ക്

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി കൊച്ചി മഹാരാജാസ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് താരങ്ങള്‍. നടന്‍ ജോജു ജോര്‍ജ്, സംവിധായകരായ ആഷിക് അബു, മഹേഷ് നാരായണന്‍, നടിമാരായ ശാന്തി ബാലചന്ദ്രന്‍, ഗൗരി ജി കിഷന്‍, ഗോപിക രമേശ് പ്രിയ വാര്യര്‍, ബിഗ് ബോസ് താരങ്ങളായ റസ്മിന്‍, നോറ, എഴുത്തുകാരായ എന്‍.എസ് മാധവന്‍, കെ.ആര്‍ മീര എന്നിവരും പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗമായി.

'സമാധാനപരമായ ശബ്ദം കേള്‍ക്കൂ, ജനാധിപത്യം എല്ലാം കേള്‍ക്കുന്നുണ്ട്' എന്ന പോസ്റ്ററുമായാണ് ഗൗരി സമരത്തിനെത്തിയത്. നടനും റാപ്പറുമായ ബേബി ജീനും സമരത്തിന് ഐക്യദാര്‍ഢ്യം പങ്കുവച്ച് മഹാരാജാസ് കോളജിലെത്തിയിരുന്നു.

നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥക്ക് പ്രശനം ഉണ്ടാകുക എന്നത് തകര്‍ച്ചയുടെ തുടക്കമാണെന്നും ഇത് നമ്മള്‍ മറികടക്കുമെന്നും ജോജു ജോര്‍ജ് പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കാന്‍ യോഗ്യനല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു

ഇന്ത്യയിലെ അടുത്ത കാലത്തെ ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയില്‍ കണ്ടതെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. സിജെപിയുടെ സമരത്തില്‍ നേരിട്ട് പങ്കെടുത്ത് പിന്തുണയറിയിച്ച താരമാണ് രഞ്ജിനി ഹരിദാസ്. ജെന്‍സിയെ നമ്മള്‍ കണ്ടില്ല എന്ന് നടിക്കരുത്. ഇന്ത്യക്ക് ഒരു മാറ്റം വേണം എന്ന് അവരാണ് തീരുമാനിച്ചത്. അവിശ്വസനീയമായ കാര്യങ്ങള്‍ ആണ് ദില്ലിയില്‍ നടക്കുന്നതെന്നും രഞ്ജിനി പറഞ്ഞു.

നേരത്തെ സോഷ്യല്‍ മീഡിയയിലൂടേയും നിരവധി താരങ്ങള്‍ പിന്തുണ അറിയിച്ചെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, നസ്ലെന്‍, നിഖില വിമല്‍, ഗ്രേസ് ആന്റണി, ഹാഷിര്‍ തുടങ്ങിയ താരങ്ങള്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായെത്തിയിരുന്നു.

Malayalam film stars like Joju George, Gouri Kishan, Aashiq Abu, Ranjini Haridas and Priya Varrier takes part in solidarity gathering for CJP Protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങള്‍; ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ'

കോഴിക്കോട്ടെ ബിജു വധക്കേസ്: കൃത്യം നടത്തിയത് 12 മിനിറ്റിനുള്ളിൽ; ബിജുവിന്റെ സംസ്‌കാര ചടങ്ങിലും ദീപക് എത്തി

ഒരേ വ്യക്തിയെ വീണ്ടും വീണ്ടും സ്വപ്നത്തിൽ കാണുന്നു? മനഃശാസ്ത്രം പറയുന്നത്

വില 20,000 രൂപ, വീണ്ടും ബജറ്റ് ഫോണുമായി വണ്‍പ്ലസ്; അറിയാം എന്‍6എക്‌സ് ഫീച്ചറുകള്‍

വിമാനത്താവളത്തില്‍ മലയാളിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് വനിത ഉദ്യോഗസ്ഥ; ജീവനക്കാര്‍ കൂട്ടംകൂടി നിന്ന് ചിരിച്ചു, പരാതി