പുലിമട ട്രെയിലറിൽ നിന്ന് 
Entertainment

ദുരൂഹത നിറച്ച് ജോജു ജോർജിന്റെ പുലിമട, ട്രെയിലർ

പൊലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയ എന്ന കഥാപാത്രമായാണ് ജോജു ചിത്രത്തിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പുലിമടയുടെ ട്രെയിലർ പുറത്ത്.  എകെ സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ദുരൂഹത നിറച്ചുകൊണ്ടുള്ളതാണ് ട്രെയിലർ. പൊലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയ എന്ന കഥാപാത്രമായാണ് ജോജു ചിത്രത്തിലെത്തുന്നത്. വിൻസന്റ് സ്കറിയയുടെ വിവാഹ  ഒരുക്കവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഒക്ടോബർ 26ന് ചിത്രം തിയറ്ററിലെത്തും.

തമിഴ് നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ബാലചന്ദ്രമേനോനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ ലിജോമോൾ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. 

പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍)എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രം എത്തുന്നത്. ഇൻക്വിലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ  രാജേഷ് ദാമോദരനും സിജോ വടക്കനും  ചേര്‍ന്നാണ്  നിര്‍മാണം. വയനാടായിരുന്നു പ്രധാനലൊക്കേഷന്‍. പ്രശസ്ത ഛായാഗ്രാഹകനായ വേണു ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT