ജോജു ജോർജ്/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

ജോഷിയുടെ 'ആന്റണി'യാവാൻ ജോജുവിന്റെ വമ്പൻ മേക്കോവർ; അമ്പരന്ന് ആരാധകർ

ശരീരഭാരം കുറച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ജോജു ജോർജ്. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി സിനിമയുടെ തിരക്കിലാണ് താരമിപ്പോൾ. ചിത്രത്തിനായി ജോജു നടത്തിയ മേക്കോവറാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. ശരീരഭാരം കുറച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. 

നീല ഷർട്ടും ജീൻസും ധരിച്ച് നിൽക്കുന്ന ജോജുവിനെയാണ് ചിത്രത്തിൽ കാണുന്നത്. നിരവധിപേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇത്ര കുറഞ്ഞ സമയം കൊണ്ട് വൻ മേക്കോവറാണ് താരം നടത്തിയിരിക്കുന്നതെന്നും എന്നും ശരീരം ഫിറ്റായി സൂക്ഷിക്കണം എന്നുമാണ് ആരാധകരുടെ കമന്റുകൾ. 

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ടൈറ്റിൽ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.  ചിത്രത്തിന്റെ ഷൂട്ടിങ് എഴുപത്തിയഞ്ച് ശതമാനം പൂർത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കും. ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ‘ആന്റണി’. പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, എന്നിവർക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദർശനും ആന്റണിയിൽ എത്തുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി  ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT