ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ/ ടീസർ ചിത്രം 
Entertainment

ബിരിയാണിയുമായി ശ്രുതി, കണ്ണെടുക്കാതെ ജോജു; പ്രണയം നിറച്ച് മധുരം ടീസർ

ഇരുവരും തമ്മിലുള്ള പ്രണയനിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ടീസർ

Author : സമകാലിക മലയാളം ഡെസ്ക്

ധുരമുള്ള പ്രണയകഥയുമായി നടൻ ജോജു ജോർജ്. അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന മധുരം സിനിമയുടെ ടീസറാണ് പുറത്തുവന്നത്. ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയനിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ടീസർ. 

അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അർജുൻ അശോകൻ  നിഖിലാ വിമൽ, ഇന്ദ്രൻസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു പ്രണയ കഥയാണ് മധുരം പറയുന്നത്. പ്രധാന  താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും  ഈ സിനിമയിൽ അണിനിരക്കുന്നു. 

ജൂൺ എന്ന ചിത്രത്തിന് ശേഷം ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരം. ജിതിൻ സ്റ്റാനിസ്‌ലാസാണ് കാമറ. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിങ് മഹേഷ്‌ ബുവനെന്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT