ദേവര ട്രെയിലർ 
Entertainment

അമ്പരപ്പിക്കാൻ ജൂനിയർ എൻടിആർ, ഒപ്പം സെയ്ഫ് അലി ഖാനും; മാസ് ആക്ഷനുമായി ദേവര ട്രെയിലർ

ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കുന്ന ട്രെയിലറിൽ മാസ് ലുക്കിലാണ് ജൂനിയർ എൻടിആർ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജൂനിയർ‌ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ദേവരയുടെ ആദ്യ ഭാ​ഗത്തിന്റെ ട്രിയിലർ പുറത്തിറങ്ങി. ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ് ട്രെയിലർ. ​ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കുന്ന ട്രെയിലറിൽ മാസ് ലുക്കിലാണ് ജൂനിയർ എൻടിആർ എത്തുന്നത്. ഒപ്പം കൊടൂര വില്ലനായി സെയ്ഫ് അലി ഖാനും എത്തുന്നുണ്ട്.

കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ​ഗംഭീര ദൃശ്യാനുഭവമായിരിക്കും ആരാധകർക്ക് സമ്മാനിക്കുക. കടലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രതികാര കഥയാണ് പറയുന്നത്. ജൂനിയർ എൻടിആർ ദേവര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. മാസ് ഡയലോഗും വൻ സംഘട്ടനരംഗങ്ങളുമായി നിറഞ്ഞാടുകയാണ് താരം. രണ്ട് ലുക്കിലാണ് ജൂനിയർ എൻടിആർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ കൊരട്ടല ശിവയുടെ ജനത ​ഗാരേജിനു ശേഷം ഒരുങ്ങുന്ന ചിത്രമാണ് ദേവര. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൽ സം​ഗീതം ഒരുക്കിയത്. യുവസുധ ആർട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 സെപ്റ്റംബർ 27ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT