വിഡിയോയിൽ നിന്ന് 
Entertainment

'നെ​ഗറ്റീവായി കേട്ടിട്ടുണ്ടാകും പക്ഷേ ഞാൻ പാവമാണ്', തമാശ നിറഞ്ഞ് ലൊക്കേഷൻ; സാറാസ് മേക്കിങ് വിഡിയോ

ചിത്രത്തിന്റെ രസകരമായ മേക്കിങ് വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അന്ന ബെന്നും സണ്ണി വെയിനും പ്രധാന കഥാപാത്രമായെത്തിയ ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. രസകരമായ നിരവധി രം​ഗങ്ങൾകൊണ്ട് സമ്പന്നമാണ് ചിത്രം. എന്നാൽ സിനിമ മാത്രമല്ല ലൊക്കേഷനും കോമഡി നിറഞ്ഞതായിരുന്നു. ചിത്രത്തിന്റെ രസകരമായ മേക്കിങ് വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

അണിയറ പ്രവർത്തകരെ പരിചയപ്പെടുന്ന ജൂഡിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. തന്നേക്കുറിച്ച് നെ​ഗറ്റീവ് ഇമേജ് കേട്ടിട്ടുണ്ടാകുമെന്നും പക്ഷേ താൻ പാവമാണെന്നുമാണ് ജൂഡ് പറയുന്നത്. ലൊക്കേഷനിൽ നിറഞ്ഞു നിൽക്കുന്നതും ജൂഡ് തന്നെയാണ്. ലൊക്കേഷനിലെ നിരവധി രസകരമായ നിമിഷങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചായിരുന്നു ഷൂട്ടിം​ഗ്. ഷോപ്പിംഗ് മാള്‍, ആശുപത്രി, ചന്ത, തീയേറ്റര്‍, മെട്രോ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. മല്ലിക സുകുമാരൻ, ബെന്നി പി നായരമ്പലം, സിദ്ധിഖ്, പ്രശാന്ത് നായര്‍ ഐ എ എസ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍