ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

സ്വപ്നവാഹനത്തിന് നമ്പറെടുക്കാൻ മുടക്കിയത് 17 ലക്ഷം, വീണ്ടും ഞെട്ടിച്ച് സൂപ്പർ‍താരം

കോടികൾ മുടക്കിയാണ് താരം ഇന്ത്യയിലെത്തിയ ലംബോര്‍ഗിനിയുടെ ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സൂളിന്റെ ആദ്യ ഉടമസ്ഥനായത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ സൂപ്പർതാരമാണ് ജൂനിയര്‍ എന്‍ടിആര്‍. അടുത്തിടെയാണ് ലംബോര്‍ഗിനിയുടെ പുതുപുത്തൻ ആഡംബര കാർ താരം സ്വന്തമാക്കിയത്. കോടികൾ മുടക്കിയാണ് താരം ഇന്ത്യയിലെത്തിയ ലംബോര്‍ഗിനിയുടെ ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സൂളിന്റെ ആദ്യ ഉടമസ്ഥനായത്. ഇപ്പോൾ സ്വപ്നവാഹനത്തിന്റെ നമ്പറിനായും ലക്ഷങ്ങൾ ചെലവഴിച്ചിരിക്കുകയാണ് ജൂനിയർ എൻടിആർ. 

9999 എന്ന നമ്പര്‍ ലേലത്തില്‍ പിടിക്കുന്നതിനായി 17 ലക്ഷം രൂപയാണ് ജൂനിയര്‍ എന്‍ടിആര്‍ ചെലവാക്കിയതെന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. TS 09 FS 9999 എന്ന നമ്പറാണ് താരം തന്റെ പുതിയ ലംബോര്‍ഗിനി ഉറുസ് എസ്യുവിക്ക് നല്‍കിയിരിക്കുന്നത്. താരത്തിന്റെ മറ്റൊരു വാഹനമായ ബിഎംഡബ്ല്യു സെവന്‍ സീരിസിനും 9999 നമ്പറാണ്. 

2021 ഓഗസ്റ്റ് 16നായിരുന്നു  ഉറൂസിന്റെ ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്റ്റാൻഡേർഡ് ലംബോർഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഓപ്​ഷനുകൾക്കനുസരിച്ച്​ ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് ഒന്നുമുതൽ ഒന്നര കോടിവരെ അധിക വില നൽകണം. നീറോ നോക്റ്റിസ് നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ജൂനിയർ എൻടിആർ സ്വന്തമാക്കിയത്. ഹൈദരാബാദിലെ ലംബോർഗിനി ഡീലർഷിപ്പാണ്​ വാഹനം വിതരണം ചെയ്​തത്​. വാഹനത്തോടൊപ്പമുള്ള ചിത്രം താരം നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എസ്എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ആർആർആറിലാണ് ജൂനിയർ എൻടിആർ ഇപ്പോൾ അഭിനയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT