സുബി സുരേഷ്/ ഫേയ്സ്ബുക്ക് 
Entertainment

വെറുതേ 'ഫെമിനിസ്റ്റ്' എന്ന് ക്യാപ്ഷനിട്ടു, പിന്നെ ഒന്നും പറയേണ്ട; വിശദീകരണവുമായി സുബി

ഫെമിനിസത്തെ കളിയാക്കുന്നതാണ് പോസ്റ്റെന്ന് ആരോപിച്ച് നിരവധി പേർ എത്തി

സമകാലിക മലയാളം ഡെസ്ക്

ടി സുബി സുരേഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വിവാദങ്ങളിൽ നിറയുന്നത്. തലമുടി ബൺ ചെയ്ത് വലിയ പൊട്ടും കണ്ണടയും വച്ചു നിൽക്കുന്നതായിരുന്നു ചിത്രം. ഇതിന് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതോടെ പോസ്റ്റ് വലിയ ചർച്ചയ്ക്ക് വഴിമാറി.

ഫെമിനിസത്തെ കളിയാക്കുന്നതാണ് പോസ്റ്റെന്ന് ആരോപിച്ച് നിരവധി പേർ എത്തി. കൂടാതെ ഫെമിനിസ്റ്റുകളെ പരിഹസിച്ചതിന് സുബിയെ കയ്യടിച്ചുകൊണ്ടും നിരവധി പേർ കമന്റ് ചെയ്തു. എന്നാൽ പല കോണിൽ നിന്നും വിമർശനം ഉയർന്നതോടെ സുബി പോസ്റ്റ് ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും ഇതിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചു. ഇപ്പോൾ തന്റെ പോസ്റ്റിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. ഫെമിനിസ്റ്റെന്ന് ക്യാപ്ഷനിട്ടത് വെറുതെയാണെന്നും തനിക്ക് ഫെമിനിസം എന്താണെന്ന് ഗാഢമായ അറിയില്ലെന്നുമാണ് സുബി കുറിച്ചത്. 

കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ 'ഫെമിനിസ്റ്റ്' എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട... പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.- സുബി കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT