Jyotika with family വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഫുൾ ഫാമിലി 'കറുപ്പിൽ' ആണല്ലോ! സൂര്യയ്ക്കും മക്കൾക്കുമൊപ്പം സ്റ്റൈലിഷായി ജ്യോതിക; വൈറലായി വിഡിയോ

വളരെ ചെറുപ്പമായി അതിസുന്ദരിയായാണ് ജ്യോതികയെ വിഡിയോയിൽ കാണാനാവുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഈ സിനിമാ താരങ്ങൾക്കൊന്നും വയസാകില്ലേ എന്ന് വെറുതെ എങ്കിലും ചിലപ്പോൾ നമ്മൾ ആലോചിക്കാറുണ്ടല്ലേ. ഈ ചോദ്യമാണിപ്പോൾ ആരാധകർ നടി ജ്യോതികയോട് ചോദിക്കുന്നത്. 47-ാം വയസിലും ഫിറ്റ്നസിന്റെ കാര്യത്തിൽ ജ്യോതിക പുലർത്തുന്ന അർപ്പണബോധം ഏതൊരാളെയും അതിശയപ്പെടുത്തുന്നതാണ്.

ഇപ്പോഴിതാ പ്രായത്തെ വെല്ലുന്ന ജ്യോതികയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ജ്യോതിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'സിസ്റ്റ'ത്തിന്റെ മുംബൈ പ്രീമിയർ ചടങ്ങിൽ പങ്കെടുക്കാൻ സൂര്യയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം എത്തിയതായിരുന്നു ജ്യോതിക.

വളരെ ചെറുപ്പമായി അതിസുന്ദരിയായാണ് ജ്യോതികയെ വിഡിയോയിൽ കാണാനാവുക. സൂര്യ നായകനായെത്തിയ കറുപ്പിന്റെ സൂപ്പർ ഹിറ്റ് വിജയത്തിന് പിന്നാലെയാണ് താരകുടുംബത്തെ ഒന്നിച്ച് ആരാധകർ കാണുന്നത്. എല്ലാവരും കറുപ്പ് നിറത്തിലെ വസ്ത്രത്തിലുമാണ് പരിപാടിക്ക് എത്തിയത്.

തിരക്കുകൾക്കിടയിലും ജോലിയും കുടുംബജീവിതവും കൃത്യമായ സന്തുലിതാവസ്ഥയോടെ മുന്നോട്ട് കൊണ്ടുപോകുന്ന ദമ്പതികളാണ് സൂര്യയും ജ്യോതികയും. ബോളിവുഡിലാണിപ്പോൾ ജ്യോതിക സജീവമായിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സിസ്റ്റം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

Cinema News: Actress Jyotika stunnig look goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

വധശിക്ഷ ലൈവായി കാണാം...!!! അമേരിക്കയില്‍ പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും

അവധി ദിവസം വൈകി ഉറങ്ങുന്ന ശീലമുണ്ടോ? എന്താണ് സോഷ്യൽ ജെറ്റ് ലാഗ്?

'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'