വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'തേരി ആംഖോം' പാടി ചിത്ര; ലതാജിക്ക് സല്യൂട്ട്, സം​ഗീതാർച്ചന; വിഡിയോ 

'തേരി ആംഖോം' എന്ന ​ഗാനത്തിന്റെ കവർ വേർ‌ഷൻ ആലപിച്ചാണ് ചിത്ര ​ആദരമർപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച ഇതിഹാസ ​ഗായിക ലത മങ്കേഷ്കറിന് ​ഗാനാഞ്ജലി അർപ്പിച്ച് ​​ഗായിക കെ എസ് ചിത്ര. ലത മങ്കേഷ്കർ ആലപിച്ച 'തേരി ആംഖോം' എന്ന ​ഗാനത്തിന്റെ കവർ വേർ‌ഷൻ ആലപിച്ചാണ് ചിത്ര ​ആദരമർപ്പിച്ചിരിക്കുന്നത്. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. 

1969ൽ പുറത്തിറങ്ങിയ 'ചിരാ​ഗ്' എന്ന ചിത്രത്തിന് വേണ്ടി ലതാ മങ്കേഷ്കർ ആലപിച്ചതാണ് ​ഗാനമാണ് ചിത്ര ആലപിച്ചത്. മജ്രൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് മദൻ മോ​ഹനാണ് ഈണം നൽകിയിരിക്കുന്നത്. "ഇന്ന് ഇന്ത്യയുടെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സംഗീതത്തെ തലമുറകൾക്കായി നിർവചിച്ച ശബ്ദം. ആത്മാവുള്ള ആ ശബ്ദം കൊണ്ട് ലതാജി പതിറ്റാണ്ടുകളായി നമ്മുടെ ജീവിതത്തെ സമ്പന്നമാക്കി. ആ ല​ഗസി സമാനതകളില്ലാത്തതാണ്. ശാരീരികമായി ലതാജി നമ്മോടൊപ്പമില്ലെങ്കിലും ആ ശബ്ദം നമ്മൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കും. മാ സരസ്വതിക്ക് പ്രണാമം. സദ്ഗതി", എന്നാണ് ലതാ മങ്കേഷ്കറുടെ മരണത്തിന്  പിന്നാലെ ചിത്ര കുറിച്ചത്. 

ഞായറാഴ്ച്ചയാണ് ലത മങ്കേഷ്കർ വിടപറഞ്ഞത്. കോവി‍ഡ് ബാധിതയായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8നാണ് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT